സ്പെയിൻ ലോകകപ്പ് നേടിയാൽ മട്ടൻ ബിരിയാണി ഓഫർ...!
text_fieldsചങ്കുവെട്ടിക്കുണ്ടിൽ സ്പെയിൻ ആരാധകർ ഒരുക്കിയ ചായ സൽക്കാരം
കോട്ടക്കൽ: ഇഷ്ട ടീം ഫൈനലിൽ എത്തിയതോടെ ചായയും പലഹാരവും നൽകി ഫാൻസ് അംഗങ്ങൾ. കോട്ടക്കൽ ചങ്കുവെട്ടിക്കുണ്ടിലെ സ്പെയിൻ ആരാധകരാണ് വ്യത്യസ്തതയുമായി രംഗത്തെത്തിയത്. ഫ്രാൻസിനെതിരായ മത്സരത്തിൽ സ്പെയിൻ ജയിച്ചാൽ ചായയും പലഹാരവും നൽകാമെന്നായിരുന്നു വാഗ്ദാനം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് സ്പെയിൻ ജയിച്ചു. കുട്ടികളും വിദ്യാർഥികളുമടക്കം നൂറ്റിയമ്പതോളം പേരാണ് ഫാൻസിന്റെ മധുരം നുണഞ്ഞത്. എതിർ ടീമുകളുടെ ഫാൻസ് അംഗങ്ങളും ആഹ്ലാദാരവത്തിൽ പങ്കാളികളായി. ഫൈനലിൽ ലോകകപ്പ് നേടിയാൽ മട്ടൻ ബിരിയാണി വിളമ്പാനാണ് ഇവരുടെ തീരുമാനം. ഫാൻസ് അംഗങ്ങളായ ഹൈദ്രു പോക്കാട്ട്, കരിമ്പനക്കൽ മുഹമ്മദ്, പഴയകത്ത് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

