ഓട്ടോറിക്ഷയിൽ വെറുതെ ഒന്ന് പുറത്തിറങ്ങി; േബക്കറി സാധനങ്ങൾ വാങ്ങിപ്പിച്ച് പൊലീസ്
text_fieldsrepresentative image
കോട്ടക്കൽ: ലോക്ഡൗണിൽ സ്വന്തം ഓട്ടോറിക്ഷയിൽ വെറുതെയൊന്ന് പുറത്തിറങ്ങിയതാണ്. പക്ഷേ, എത്തിയത് കോട്ടക്കൽ പൊലീസിെൻറ മുന്നിൽ. എവിടേക്കെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. ഒടുവിൽ രക്ഷപ്പെടാൻ ബേക്കറി വാങ്ങാൻ വന്നതെന്ന മറുപടി.
എന്നാൽ, വാങ്ങിക്കോളൂ ഞങ്ങളും കൂടെയുണ്ടെന്ന് എസ്.എച്ച്.ഒ ഹരിപ്രസാദും എസ്.ഐ കെ. അജിതും. ഇതോടെ തൊട്ടടുത്ത ബേക്കറി കടയിലേക്ക് എല്ലാവരും. അവശ്യമുള്ള സാധനങ്ങൾ ഓരോന്നായി യുവാവ് പറഞ്ഞു കൊടുത്തു. ഒടുവിൽ ബിൽ വന്നപ്പോൾ അഞ്ഞൂറോളം രൂപ. ബേക്കറി വാങ്ങി യുവാവ് വീട്ടിലേക്ക്. ഒരാഴ്ചക്കുള്ള സാധനങ്ങൾ ഇല്ലേയെന്ന് പൊലീസും. എടരിക്കോട് പുതുപ്പറമ്പ് റോഡിലായിരുന്നു രസകരമായ സംഭവം.
സ്റ്റേഷൻ പരിധിയിൽ കോട്ടക്കൽ, ഒതുക്കുങ്ങൽ, എടരിക്കോട് തദ്ദേശങ്ങളിലെ പല വാർഡുകളും തീവ്രനിയന്ത്രണ മേഖലയിലാണ്. പരിശോധന ശക്തമാക്കിയാണ് പൊലീസിെൻറ നടപടികൾ. കഴിഞ്ഞദിവസം സമയപരിധി കഴിഞ്ഞിട്ടും തുറന്ന് പ്രവർത്തിച്ച ഹോട്ടലുകൾക്ക് പിഴയിട്ടു.
സമയപരിധി കഴിഞ്ഞിട്ടും ഹോട്ടലുകൾ പ്രവർത്തിക്കുന്നത് പൊലീസിന് തലവേദനയാണ്. രാത്രി വൈകിയും ഭക്ഷണം വാങ്ങാൻ വരുന്നവരും ധാരാളമാണ്. ചങ്കുവെട്ടിയിലെ ആശുപത്രിയിൽ കഴിയുന്ന രോഗിക്ക് ഭക്ഷണം വാങ്ങാൻ എത്തിയവർക്കും കഴിഞ്ഞദിവസം പിഴ ഈടാക്കിയിരുന്നു.