ലീഗ് ആഹ്ലാദപ്രകടനത്തിനിടെ പൊലീസും പ്രവർത്തകരുമായി സംഘർഷം
text_fieldsമുസ്ലിം ലീഗ് ആഹ്ലാദപ്രകടനത്തിനിടെ പടക്കത്തിന് തീകൊളുത്തിയപ്പോൾ. പൊലീസുകാരും ജീപ്പും സമീപം
കോട്ടക്കൽ: മുസ്ലിം ലീഗിെൻറ ആഹ്ലാദ പ്രകടനത്തിനിടെ പൊലീസിെൻറ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ 25ഓളം പേർക്കെതിരെ കോട്ടക്കൽ പൊലീസ്ജാമ്യമില്ല ാ കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ചങ്കുവെട്ടിയിൽ നിന്ന് താഴെ കോട്ടക്കൽ വരെയായിരുന്നു പ്രകടനം ഒരുക്കിയിരുന്നത്. റോഡിന് മധ്യേ പടക്കം പൊട്ടിച്ച് പ്രകടനം മുന്നോട്ട് പോകുന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയാകുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകി. പടക്കം കൂട്ടിയിട്ട് പൊട്ടിക്കുന്നത് നിർത്തണമെന്നും നിർദേശിച്ചു.
എന്നാൽ, ഇതിനിടെ പറപ്പൂർ റോഡ് ജങ്ഷന് സമീപത്തും സമാനരീതിയിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചത് സി.ഐ കെ.ഒ. പ്രദീപ്, എസ്.ഐ അജിത് എന്നിവർ തടഞ്ഞു. ഇതിനിടെ പ്രവർത്തകർ പടക്കത്തിന് തീകൊടുത്തതോടെ സി.ഐ അടക്കമുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പൊലീസ് വാഹനം അമിതവേഗത്തിൽ മാറ്റിയതിനാലാണ് ദുരന്തം ഒഴിവായത്. ഇതോടെ പ്രവർത്തകരെ പൊലീസ് പിടിക്കാൻ ശ്രമിച്ചത് സംഘർഷത്തിലേക്ക് നീങ്ങി. സി.ഐ അടക്കമുള്ളവരെ ചിലർ തള്ളിമാറ്റിയത് നേരിയ സംഘർഷത്തിനും വഴിവെച്ചു.
വിഡിയോ ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് കേസെടുത്തിരിക്കുന്നത്. കുറ്റകരമായ നരഹത്യ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ, സ്ഫോടകവസ്തുക്കൾ ഉപയോഗിക്കൽ തുടങ്ങിയവയാണ് വകുപ്പുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

