കോഴിച്ചെന അപകടം: നൊമ്പരമായി കുഞ്ഞു ആയിഷ; അപായസൂചന ബോർഡുകൾ ഉടൻ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്
text_fieldsകോഴിച്ചെനയിൽ അപകടത്തിൽപ്പെട്ട കാറിെൻറ മുൻഭാഗം പൂർണമായി തകർന്ന നിലയിൽ
കോട്ടക്കൽ: കോഴിച്ചെനയില്‍ നടന്ന വാഹനാപകടത്തിൽ ഒരു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് നാടിന് വേദനയായി. മൂന്നിയൂരിലെ റഷീദിെൻറ മകൾ ആയിഷയാണ് പറക്കമുറ്റും മുന്നെ യാത്രയായത്.
കയറ്റം കയറി വരികയായിരുന്ന ലോറിക്ക് മുമ്പിലേക്ക് കുടുംബം സഞ്ചരിച്ച കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിനുള്ളിലെ സുരക്ഷ സംവിധാനം പ്രവർത്തിച്ചിരുന്നെങ്കിലും ആയിഷ മരിച്ചു. മാതാവ് മുബഷിറക്കും ആയിഷയെ പരിചരിക്കാൻ എത്തിയ റജിനക്കും ഗുരുതര പരിക്കുകളാണ് സംഭവിച്ചത്.
കാറിെൻറ മുൻവശം പൂർണമായും തകർന്നു. ക്രയിനിെൻറ സഹായത്തോടെയാണ് വാഹനങ്ങൾ മാറ്റിയത്.
സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണ് പ്രദേശം. കയറ്റിറക്കമുള്ള ഭാഗത്ത് നേരത്തേയും അപകടങ്ങൾ സംഭവിച്ചിരുന്നു. സൂചന ബോർഡുകളില്ലാത്തത് തിരിച്ചടിയാണ്. പാലച്ചിറമാട് മുതൽ പൂക്കിപ്പറമ്പ് ഭാഗം വരെ റോഡിന് മധ്യത്തിൽ ഡിവൈഡർ നിർമിച്ചാൽ പരിധി വരെ അപകടം കുറക്കാം. വിഷയം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻറ് ലിബാസ് മൊയ്തീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

