സഹപ്രവർത്തകന് കോട്ടക്കലിലെ വ്യാപാരികളുടെ 'സ്നേഹവീട്'
text_fieldsകോട്ടക്കലിലെ വ്യാപാരി ഏകോപന സമിതി അംഗത്തിന് നിർമിച്ച ‘സ്നേഹവീട്’
കോട്ടക്കൽ: ആയുർവേദ നഗരത്തിലെ വ്യാപാരി വ്യവസായി ഏകോപന സമിതി സഹപ്രവര്ത്തകന് നിര്‍മിച്ച സ്നേഹഭവനത്തിെൻറ താക്കോല്‍ കൈമാറ്റ ചടങ്ങ് ഞായറാഴ്ച നടക്കും. കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംഘടനയുടെ രണ്ടാമത്തെ വീടാണ് എടരിക്കോട് പഞ്ചായത്തിലെ ക്ലാരി സൗത്തിന് സമീപം കുട്ടിച്ചാറകുണ്ടിൽ നിര്‍മിച്ചത്.
2019ല്‍ കോട്ടക്കല്‍ യൂനിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡിയിലാണ് വ്യാപാരിക്കൊരു വീടിെൻറ പ്രഖ്യാപനം നടന്നത്. 2021 ഏപ്രില്‍ 19ന് സ്നേഹഭവനത്തിെൻറ തറക്കല്ലിടല്‍ യൂനിറ്റ് പ്രസിഡൻറ് കെ.പി.കെ. ബാവ ഹാജി നിര്‍വഹിച്ചു. എന്നാല്‍ പ്രളയവും അതിനു ശേഷമുണ്ടായ കോവിഡ് മഹാമാരിയും വ്യാപാരികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചെങ്കിലും തറക്കല്ലിട്ട് ഏഴ് മാസത്തിനകം പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. വീട് നിര്‍മാണത്തിന് അംഗങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചിരുന്നില്ലെന്നും പരസ്പര സഹായനിധിയില്‍ നിന്നാണ് ഫണ്ട് കണ്ടെത്തിയതെന്നും ഭാരവാഹികൾ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ യൂനിറ്റ് ജനറല്‍ സെക്രട്ടറി ടി. അബ്ുല്‍ ഗഫൂര്‍, സി.എ. കരീം, മുനീര്‍ ഷിഫ, വി.പി. മുജീബ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

