Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightകോ​ട്ട​ക്ക​ൽ...

കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭയിലെ അ​ധ്യ​ക്ഷ സ്ഥാ​ന​ം: തീരുമാനത്തിനെതി​രെ ഒ​രു​വി​ഭാ​ഗം, മുസ്​ലിം ലീ​ഗി​ലെ വി​ഭാ​ഗീ​യ​ത പു​റ​ത്ത്

text_fields
bookmark_border
bushra shabeer, pp ummer
cancel
camera_alt

ബു​ഷ്റ ഷ​ബീ​ർ, പി.​പി. ഉ​മ്മ​ർ

കോ​ട്ട​ക്ക​ൽ: ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ൾ​ക്കെ​തി​രെ ഒ​രു​വി​ഭാ​ഗം രം​ഗ​ത്ത്. മലപ്പുറം ജി​ല്ല മുസ്​ലിം ലീ​ഗ് നേ​തൃ​ത്വം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചെ​യ​ർ​പേ​ഴ്സ​നാ​യി ബു​ഷ്റ ഷ​ബീ​റി​നേ​യും ഉ​പാ​ധ്യ​ക്ഷ​നാ​യി പി.​പി. ഉ​മ്മ​റി​നേ​യും പ്ര​ഖ്യാ​പി​ച്ച​ത്.

എ​ന്നാ​ൽ, പ്ര​വ​ർ​ത്ത​ക സ​മി​തി​യും ഭാ​ര​വാ​ഹി​ക​ളു​ടേ​യും യോ​ഗം ചേ​രാ​തെ​യാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. വി​ഷ​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ചേ​ർ​ന്ന മു​നി​സി​പ്പ​ൽ ലീ​ഗ് ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​മാ​ണ് ന​ട​ന്ന​ത്. തു​ട​ർ​ന്ന് രാ​ത്രി ഏ​ഴ​ര​യോ​ടെ അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ ചേ​രു​ക​യാ​യി​രു​ന്നു.

പു​തി​യ സ്ഥാ​ന​ത്തെ​ത്തി​യ​വ​രെ ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കൗ​ൺ​സി​ലി​ലെ ഭൂ​രി​ഭാ​ഗം പേ​രും. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ലെ ഒ​രു വി​ഭാ​ഗ​ത്തെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലും ത​ഴ​ഞ്ഞ​താ​യും ക​മ്മ​റ്റി​യി​ൽ തീ​രു​മാ​നി​ക്കാ​തെ​യാ​ണ് ലീ​ഗ് നേ​തൃ​ത്വ​ത്തി​ന് പാ​ന​ൽ ന​ൽ​കി​യ​തെ​ന്നു​മാ​ണ് ആ​ക്ഷേ​പം. വി​ഷ​യ​ത്തി​ൽ ജി​ല്ല നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottakkal municipalitypanchayat election 2020
News Summary - Kottakkal Municipal Council Presidency: A section against the decision,
Next Story