Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടക്കല്‍ ആര്യവൈദ്യശാല ജീവനക്കാരുടെ വേതന തര്‍ക്കം പരിഹരിച്ചു

text_fields
bookmark_border
കോട്ടക്കല്‍ ആര്യവൈദ്യശാല ജീവനക്കാരുടെ വേതന തര്‍ക്കം പരിഹരിച്ചു
cancel

മലപ്പുറം: കോട്ടക്കല്‍ ആര്യവൈദ്യശാല ജീവനക്കാരുടെ വേതനം സംബന്ധിച്ച് തൊഴിലാളികളും മാനേജ്‌മെൻറും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. ജില്ല ലേബര്‍ ഓഫിസര്‍ പി.എസ്. അനില്‍സാമി​െൻറ നേതൃത്വത്തില്‍ മാനേജ്‌മെൻറും തൊഴിലാളി യൂനിയനുകളുമായി ജില്ല ലേബര്‍ ഓഫിസില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് പരിഹാരമായത്.

കോവിഡ് മൂലം സ്ഥാപനത്തിനുണ്ടായ സാമ്പത്തിക നഷ്​ടം കാരണം ജീവനക്കാരുടെ വേതനത്തില്‍ കുറവ് വരുത്തുന്നത് സംബന്ധിച്ച് മാനേജ്‌മെൻറ്​ നോട്ടീസ് ഇറക്കിയിരുന്നു.

മാനേജ്‌മെൻറും തൊഴിലാളി യൂനിയനുകളും തമ്മില്‍ നിരവധി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നോട്ടീസിനെതിരെ യൂനിയനുകള്‍ ജില്ല ലേബര്‍ ഓഫിസര്‍ക്ക് പരാതി സമര്‍പ്പിക്കുകയായിരുന്നു.

ചര്‍ച്ചയില്‍ ആര്യവൈദ്യശാല വര്‍ക്കേഴ്‌സ് യൂനിയന്‍ (എ.ഐ.ടി.യു.സി), ആര്യവൈദ്യശാല എംപ്ലോയീസ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി), ആര്യവൈദ്യശാല മസ്ദൂര്‍ സംഘം (ബി.എം.എസ്), കോട്ടക്കല്‍ ആര്യവൈദ്യശാല വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) എന്നിവരാണ് പങ്കെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kottakkal Arya Vaidya Sala employees' wage dispute resolved
Next Story