Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightകോട്ടക്കൽ...

കോട്ടക്കൽ ഉപതെരഞ്ഞെടുപ്പ്; രണ്ടാം വാർഡിൽ എൽ.ഡി.എഫിന് പുതിയ സ്ഥാനാർഥി

text_fields
bookmark_border
by elections
cancel
camera_alt

ഷാ​ഹി​ദ മാ​ട​ക്ക​ൻ   റു​ഖി​യ റ​ഹീം   ന​ഷ് വ ​ഷാ​ഹി​ദ്

കോ​ട്ട​ക്ക​ൽ: ഫെ​ബ്രു​വ​രി 22ന് ​കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട്, 14 വാ​ർ​ഡു​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ് നാ​ട​കീ​യ നീ​ക്ക​വു​മാ​യി എ​ൽ.​ഡി.​എ​ഫ്. നി​ല​വി​ലെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ച് പ​ക​രം നോ​മി​നി​യാ​യി പ​ത്രി​ക സ​മ​ർ​പ്പി​ച്ച​യാ​ൾ സ്ഥാ​നാ​ർ​ഥി​യാ​യി.

വാ​ർ​ഡ് ര​ണ്ടാ​യ ചു​ണ്ട​യി​ൽ ഇ​തോ​ടെ ടി. ​സ​ജ്‌​ന​ക്ക് പ​ക​രം റു​ഖി​യ റ​ഹീം ജ​ന​വി​ധി തേ​ടും. പ​തി​നാ​ലാം വാ​ർ​ഡി​ൽ പു​തു​മു​ഖ​ങ്ങ​ളാ​യ യു.​ഡി.​എ​ഫി​ലെ ഷ​ഹാ​ന ഷ​ഫീ​ർ (മു​സ്‍ലിം ലീ​ഗ്), എ​ൽ.​ഡി.​എ​ഫി​ലെ ചെ​ര​ട റ​ഹീ​മ സെ​റി​നു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

റു​ഖി​യ റ​ഹീം ഇ​ട​തു​സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​ബ്ദു റ​ഹ്മാ​ന്റെ ഭാ​ര്യ​യാ​ണ്. കു​ട​യാ​ണ് ചി​ഹ്നം. യു.​ഡി.​എ​ഫി​നാ​യി മു​സ്‍ലിം ലീ​ഗി​ലെ ന​ഷ് വ ​ഷാ​ഹി​ദാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ചി​ഹ്നം കോ​ണി.

ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ർ​ഥി ഷാ​ഹി​ദ ന​സീ​ർ മാ​ട​ക്ക​നും ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. ക​ണ്ണ​ട​യാ​ണ് ചി​ഹ്നം. ക​ഴി​ഞ്ഞ ത​വ​ണ സ​ജ്ന​യും ഷാ​ഹി​ദ​യും മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ലീ​ഗി​ലെ ഷാ​ഹി​ല സ​ജാ​സ് 152 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ന് ജ​യി​ച്ച​പ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത് ഷാ​ഹി​ദ​യാ​യി​രു​ന്നു. വാ​ർ​ഡി​ൽ 1086 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. കൂ​ടു​ത​ൽ വി​ജ​യ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്ഥാ​നാ​ർ​ഥി​യെ മാ​റ്റി​യ​തെ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫി​ന്റെ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottakkalBy ElectionMalappuram News
News Summary - Kottakal by-election-New candidate for LDF in the second ward
Next Story