കോട്ടക്കൽ ആര്യവൈദ്യശാലക്ക് അഖിലേന്ത്യ അവാർഡ്
text_fieldsവളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ അഖിലേന്ത്യ അവാർഡ് ഭാവന ബി. മുഖോപാധ്യായയിൽനിന്ന് ഡോ. പി.എം. വാരിയർ ഏറ്റുവാങ്ങുന്നു
കോട്ടക്കൽ: വളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ അഖിലേന്ത്യ അവാർഡ് കോട്ടക്കൽ ആര്യവൈദ്യശാലക്ക് ലഭിച്ചു. സേവനമേഖലയിൽ ആര്യവൈദ്യശാല നൽകുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
ഡൽഹിയിൽ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ വളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടിവ് ഭാവന ബി. മുഖോപാധ്യായയിൽനിന്ന് ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ അവാർഡ് ഏറ്റുവാങ്ങി. വളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് ഏർപ്പെടുത്തിയതാണ് അവാർഡ്.

