കനിവിന് കൈത്താങ്ങായി 'കൂടെ'യുണ്ട് എ.കെ.എം സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച ഫണ്ട് കൈമാറി
text_fieldsകോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളിൽനിന്ന് സ്വരൂപിച്ച തുക കോട്ടക്കൽ കനിവ് പെയിൻ ആൻഡ് പാലിയേറ്റിവിന് കൈമാറുന്നു
കോട്ടക്കൽ: നിർധന രോഗികൾക്കായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ജീവകാരുണ്യ സംഘടനയായ 'കൂടെ'യുടെ നേതൃത്വത്തിൽ ജൂനിയർ റെഡ്ക്രോസ് യൂനിറ്റിെൻറ സഹകരണത്തോടെ കാഡറ്റുകൾ സ്വരൂപിച്ച തുക പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കൽ കോട്ടക്കൽ കനിവ് പെയിൻ ആൻഡ് പാലിയേറ്റിവ് യൂനിറ്റിന് കൈമാറി.
വിദ്യാർഥികളിൽനിന്ന് 87,350 രൂപയാണ് സ്വരൂപിച്ചത്. സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹിം ഹാജി, പ്രധാനാധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി, ജയദേവൻ കോട്ടക്കൽ, കെ. മറിയ കോട്ടക്കൽ, സി. ഇബ്രാഹിം, പി. അബ്ദുൽ മജീദ്, വി.പി. മൊയ്തുപ്പ ഹാജി, സി.കെ. അബ്ദു റഹ്മാൻ, കെ. സക്കീർ എന്നിവർ പങ്കെടുത്തു. അധ്യാപകരായ ആർ. രാജേഷ്, കെ.വി. ഫവാസ്, അശ്വതി, കെ. ജൗഹർ, എൻ.കെ. ഫൈസൽ എന്നിവർ നേതൃത്വം നൽകി.

