ജഡ്ജസ് പ്ലീസ് നോട്ട്, നിദ്രാദേവി തിരക്കിലാണ്
text_fieldsകുച്ചിപ്പുടി വേദിയിൽ മറ്റ് വിധികർത്താക്കൾക്കൊപ്പം
ട്രാൻസ് വുമൺ നിദ്ര
കോട്ടക്കൽ: ആരോഗ്യ സർവകലാശാല ഇന്റർസോൺ കലാമേളയിലെ വേദി ഒന്ന് ഗസ്സയിൽ നടന്ന ഭരതനാട്യം, മോഹിനിയാട്ടം മത്സരത്തിൽ വിധികർത്താവായി എത്തിയത് ട്രാൻസ്ജെൻഡർ ആർ. നിദ്രാദേവി. കോഴിക്കോട്ടുകാരിയായ ഇവർ സ്കൂൾ ഉപജില്ല കലോത്സവങ്ങളിൽ സജീവമാണ്. ജില്ല കലോത്സവത്തിൽ ഇതുവരെ വിധികർത്താവായിട്ടില്ല.
എറണാകുളത്താണ് താമസം. തിരുവനന്തപുരത്ത് എം.എസ് സി നഴ്സിങ് പൂർത്തിയാക്കിയ നിദ്ര ദുബൈയിൽ ആയിരുന്നു. അണ്ണാമല യു. സിറ്റിയിൽ എം.എ ഭരതനാട്യം പൂർത്തിയാക്കി. പി.എച്ച്.ഡി എടുക്കാനുള്ള ശ്രമത്തിലാണ്. ഓരോ കലോത്സവങ്ങൾ ഏറെ ആസ്വദിക്കാറുണ്ടെന്നും മലപ്പുറം കലോത്സവങ്ങളെ സ്വീകരിക്കുന്ന ആളുകളുടെ നാടാണെന്നും നിദ്ര പറഞ്ഞു.

