ഭക്തജനങ്ങൾക്ക് പിറന്നാൾ സമ്മാനമായി സൗജന്യ ഡയാലിസിസ് കേന്ദ്രം
text_fieldsകോട്ടക്കൽ: കാടാമ്പുഴ ഭഗവതിയുടെ പിറന്നാൾ ദിനത്തിൽ ജനങ്ങൾക്കാശ്വാസമായി മലബാർ ദേവസ്വത്തിെൻറ പുതിയ പ്രഖ്യാപനം. വൃക്കരോഗികളുടെ കണ്ണീരൊപ്പാൻ കോടികൾ ചെലവഴിച്ച് നിർമിക്കുന്ന സൗജന്യ ഡയാലിസിസ് സെൻററിനാണ് അധികൃതർ തുടക്കമിട്ടിരിക്കുന്നത്. നിലവിലെ കാടാമ്പുഴ ദേവസ്വത്തിന് കീഴിലുള്ള പ്രാഥാമികാരോഗ്യ കേന്ദ്രം നവീകരിക്കുന്നതോടൊപ്പം ഡയാലിസിസ് സെൻററിനായുള്ള വിപുല സൗകര്യം ഒരുക്കും.
ഇരുനില കെട്ടിടത്തിെൻറ നിർമാണമടക്കമുള്ള ചെലവ് ഭക്തരിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് പൂർത്തീകരിക്കുകയെന്ന് പ്രഖ്യാപനം നിർവഹിച്ച ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആർ. മുരളി പറഞ്ഞു. പ്രതിമാസം 15 ലക്ഷത്തോളമാണ് ചെലവ്. 10 ഡയാലിസിസ് യൂനിറ്റുകൾ വഴി ഇരുപതോളം രോഗികൾക്ക് ഉപകാരപ്രദമാകുന്ന തരത്തിലാണ് കേന്ദ്രം സജ്ജമാക്കുന്നത്. മൂന്നു മാസത്തിനകം കേന്ദ്രം യാഥാർഥ്യമാക്കാനാണ് തീരുമാനം.

