അരിച്ചോളിെൻറ 'മുത്തിന്'നാട് വിടചൊല്ലി
text_fieldsഅപകടത്തിൽ മരിച്ച മിഥുൻ രാജിനെ അവസാനമായി
കാണാൻ എത്തിയവർ
കോട്ടക്കൽ: അകാലത്തിൽ പൊലിഞ്ഞ കായിക പ്രതിഭക്ക് നാട് കണ്ണീരോടെ വിടചൊല്ലി. കോട്ടക്കൽ- -പെരിന്തൽമണ്ണ റോഡിൽ പുത്തൂർ അരിച്ചോളിലുണ്ടായ അപകടത്തിൽ അരിച്ചോൾ സ്വദേശി ചുള്ളിയൻ മിഥുൻരാജാണ് (21) മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബുധനാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചു.
നാട്ടുകാർ മുത്തു എന്ന് വിളിച്ചിരുന്ന മിഥുനെ അവസാനമായി കാണാൻ നിരവധി പേരാണ് എത്തിയത്. മാതാവ് ബിന്ദു, സഹോദരിമാരായ കാഞ്ചന, മൃദുല എന്നിവർ അന്ത്യചുംബനം നൽകി. ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻറ് കടമ്പോട്ട് മൂസ ഹാജി, മറ്റു ജനപ്രതിനിധികൾ എന്നിവരും എത്തിയിരുന്നു.
അരിച്ചോൾ പവർ കിങ് ക്ലബ് പ്രവർത്തകനും മികച്ച ഫുട്ബാളറുമായിരുന്നു മിഥുൻ. സുഹൃത്ത് ഉദിരാണി സ്വദേശി തേവശ്ശേരി ഫാരിസിനൊപ്പം കോളജിൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അമ്മയും സഹോദരിമാരുമടങ്ങുന്ന കുടുംബത്തിെൻറ ഏക അത്താണിയായിരുന്നു വേങ്ങര കുറ്റാളൂർ മലബാർ കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ മിഥുൻ.