രാജാങ്കണത്തിൽ ആവേശമായി കുട്ടിപ്പൊലീസിന്റെ പാസിങ് ഔട്ട് പരേഡ്
text_fieldsകോട്ടക്കൽ ഗവ. രാജാസ് എച്ച്.എസ്.എസും എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്
സംയുക്തമായി നടത്തിയ പ്രഥമ എസ്.പി.സി പാസിങ് ഔട്ട് പരേഡിൽ ഡിവൈ.എസ്.പി
പി. അബ്ദുൽ ബഷീർ സല്യൂട്ട് സ്വീകരിക്കുന്നു
കോട്ടക്കൽ: 88 സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റുകൾ അണിനിരന്ന പാസിങ് ഔട്ട് പരേഡ് ആവേശം തീർത്തു. കോട്ടക്കൽ ഗവ. രാജാസ് എച്ച്.എസ്.എസും എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസും സംയുക്തമായി നടത്തിയ പ്രഥമ പാസിങ് ഔട്ട് പരേഡിൽ മലപ്പുറം ഡിവൈ.എസ്.പി പി. അബ്ദുൽ ബഷീർ സല്യൂട്ട് സ്വീകരിച്ചു. രാജാസ് മൈതാനത്ത് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ ബുഷ്റ ഷബീർ, ഇൻസ്പെക്ടർ അശ്വിത് എസ്. കാരാന്മയിൽ, പ്രിൻസിപ്പൽ പി.ആർ. സുജാത, പ്രധാനധ്യാപകരായ എം.വി. രാജൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് സാജിദ് മങ്ങാട്ടിൽ, യൂസഫ് എടക്കണ്ടൻ, അബ്ദുൽ മജീദ്, നസീമ ഗഫൂർ എന്നിവർ പങ്കെടുത്തു. ഷിബ സെയ്ൻ, സി. ദുർഗ എന്നിവരാണ് പരേഡ് നയിച്ചത്. കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ ടി.വി. സജിൽ കുമാർ, ബാബു ഷിഹാബ്, സൂര്യ രവി, വി. അനിത എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് ചിട്ടയായ പരിശീലനം നൽകിയ സി.പി.ഒ പി. ഷബീർ, ദീപ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

