എടരിക്കോട് ഗ്രാമപഞ്ചായത്തിനെ മണമ്മൽ ജലീൽ നയിക്കും
text_fieldsമണമ്മൽ
ജലീൽ
കോട്ടക്കൽ: എടരിക്കോട് ഗ്രാമപഞ്ചായത്തിെൻറ പ്രസിഡൻറായി മണമ്മൽ ജലീൽ അമരത്തേക്ക്. നിലവിലെ പ്രസിഡൻറ് നാസർ എടരിക്കോട് പദവി രാജിവെച്ച ഒഴിവിലേക്കാണ് മുസ്ലിം ലീഗ് ജലീലിനെ തെരഞ്ഞെടുത്തത്. ശനിയാഴ്ച നടന്ന ലീഗ് യോഗത്തിലാണ് തീരുമാനം. യുവത്വത്തിന് പ്രാധാന്യം നൽകണമെന്നാവശ്യം ഉയർന്നെങ്കിലും പാർട്ടി തീരുമാനപ്രകാരം ജലീലിേൻറത് അവസാന സമയമായതിനാൽ പരിഗണിക്കുകയായിരുന്നു. ഭരണകാലാവധി തീരുന്ന സമയത്ത് യുവതക്ക് നൽകുന്നതിെൻറ ഭാഗമായി സ്ഥാനം മാറുമെന്ന് ധാരണയായെന്നാണ് സൂചന. മുസ്ലിം ലീഗ് നേതാക്കളായ ബഷീർ പൂവ്വഞ്ചേരി, ഹനീഫ പുതുപ്പറമ്പ്, സി.പി. കുഞ്ഞീതു ഹാജി, വി.ടി. സുബൈർ തങ്ങൾ, അബ്ദു മങ്ങാടൻ, പാറയിൽ ബാവ എന്നിവർ സംബന്ധിച്ചു.
ജലീൽ തിങ്കളാഴ്ച ചുമതലയേൽക്കും. 16 സീറ്റുള്ള എടരിക്കോട്ട് ലീഗ് -10, കോൺഗ്രസ് -അഞ്ച്, സി.പി.എം -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
വാർഡ് ആറിെൻറ ജനപ്രതിനിധിയായ ജലീൽ ആദ്യമായാണ് പഞ്ചായത്ത് പ്രസിഡൻറായി ചുമതല ഏൽക്കുന്നത്. 2010-2015 വർഷത്തിൽ വികസന സ്ഥിരംസമിതി അധ്യക്ഷൻ, 2015-2017ൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
1991-1998 വരെ വാർഡ് യൂത്ത് ലീഗ് പ്രസിഡൻറ്, 1998-2010 വരെ എടരിക്കോട് പഞ്ചായത്ത് യൂത്ത് ലീഗ്, 2010-2014 തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2014 മുതൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയായി. കഴിഞ്ഞ ഭരണസമിതിയിലെ പഞ്ചായത്ത് പ്രസിഡൻറായിരുന്ന ഷൈബ മണമ്മലാണ് ഭാര്യ. അറബിക് അധ്യാപകനും സാമൂഹിക സമുദായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നതുമായ പരേതനായ മണമ്മൽ മമ്മദ് മുൻഷിയാണ് പിതാവ്. മാതാവ്: കുഞ്ഞിബീവി. മക്കൾ: ഖദീജ ഫയറൂസ്, ആബിദ, അത്തീഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

