Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightകോ​ട്ട​ക്ക​ലിൽ...

കോ​ട്ട​ക്ക​ലിൽ സി.പി.എമ്മിലെ വിഭാഗീയത വികസനങ്ങൾക്ക് തുരങ്കം വെക്കുന്നുവെന്ന് മുസ്​ലിംലീഗ്

text_fields
bookmark_border
leeg cpm
cancel

കോ​ട്ട​ക്ക​ൽ: സി.​പി.​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത വി​ക​സ​ന​ങ്ങ​ൾ​ക്ക് തു​ര​ങ്കം വെ​ക്കു​ന്നു​വെ​ന്ന് കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഇ​തു മ​റ​ച്ചു​വെ​ക്കാ​നാ​ണ് കോ​ട്ട​ക്ക​ൽ ബ​സ്​ സ്റ്റാ​ൻ​ഡ് വി​ഷ​യ​ത്തി​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ജ​ന​കീ​യ​സ​മി​തി​യു​ടെ പേ​രി​ൽ സി.​പി.​എം നേ​താ​ക്ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ല്ലാം പ​ച്ച​ക്ക​ള്ള​മാ​ണ്. ചെ​യ​ർ​പേ​ഴ്സ​ൻ ച​ർ​ച്ച​ക്ക് വി​ളി​ക്കു​ക​യോ സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ല. ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ മു​ന്നോ​ട്ട് വെ​ച്ച ആ​ശ​യ​മാ​ണ് പു​തു​വ​ർ​ഷാ​രം​ഭ​ത്തി​ൽ കോ​ട്ട​ക്ക​ൽ ബ​സ്​ സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ദ്‌​ഘാ​ട​ന​മെ​ന്ന​ത്. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ന്നാ​ൽ മാ​ത്ര​മേ ബ​സ്​ സ്റ്റാ​ൻ​ഡ് ഉ​ദ്‌​ഘാ​ട​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. സ​ർ​ക്കാ​ർ ഫ​ണ്ട് ല​ഭി​ക്കാ​ൻ ഇ​നി​യും ക​ട​മ്പ​ക​ളു​ണ്ട്.

കോ​ട്ട​ക്ക​ലി​ലെ ഫാം ​അ​ഴി​മ​തി, ല​ഹ​രി മാ​ഫി​യ​ക്കാ​യി ഒ​ത്തു​തീ​ർ​പ്പ്, നേ​താ​ക്ക​ളെ ത​രം​താ​ഴ്ത്ത​ൽ തു​ട​ങ്ങി ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളി​ൽ ആ​ടി​യു​ല​യു​ക​യാ​ണ് സി.​പി.​എം. പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ പ്ര​ശ്ന​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കാ​നാ​ണ് അ​നാ​വ​ശ്യ വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് അ​ണി​ക​ളെ വ​ലി​ച്ചി​ഴ​ക്കു​ന്ന​തെ​ന്നും മു​നി​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജി​ദ് മ​ങ്ങാ​ട്ടി​ൽ, യൂ​ത്ത് ലീ​ഗ് മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്റ് കെ.​എം. ഖ​ലീ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlkottakkal municipalitycpm
News Summary - CPM is an obstacle to development in Kottakkal
Next Story