മാനസിക വെല്ലുവിളിയുള്ള കുട്ടിയെ പീഡനത്തിനിരയാക്കിയ കേസ്: യുവാവ് അറസ്റ്റില്‍
text_fieldsസഹദ് കോയ തങ്ങൾ
കോട്ടക്കൽ: മാനസിക വെല്ലുവിളിക്ക് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് കോട്ടക്കലില്‍ അറസ്റ്റില്‍. മക്കരപ്പറമ്പ് വടക്കാങ്ങര കരുവന്തുരുത്തി സഹദ് കോയ തങ്ങളെയാണ് (34) സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അശ്വന്ത് എസ്. കാരമയിന് അറസ്റ്റ് ചെയ്തത്. 15കാരന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്സോ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
ഈ മാസം 15നാണ് സംഭവം. എടരിക്കോട് കേന്ദ്രത്തിലെ ചൈല്‍ഡ് വാര്‍ഡിലാണ് കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇവിടെ സ്വന്തം സഹോദരന്റെ കൂട്ടിരിപ്പിനെത്തിയതാണ് പ്രതി. ഡോക്ടറോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈൽഡ് ലൈനിന് കുട്ടി മൊഴിനല്‍കുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

