കോട്ടക്കലിൽ ജോലി തേടിയെത്തിയ ബംഗളൂരു സ്വദേശിനിക്ക് മർദനം
text_fieldsകോട്ടക്കൽ: ബ്യൂട്ടീഷൻ കേന്ദ്രത്തിൽ ജോലി ആവശ്യത്തിനായി എത്തിയ ബംഗളൂരു സ്വദേശിയായ യുവതിയെ തമസസ്ഥലത്ത് കയറി അക്രമിച്ചതായി പരാതി. എടരിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയും ബന്ധുക്കളും ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
ചങ്കുവെട്ടി ജങ്ഷനിൽ ട്രാവൽസ് നടത്തുന്ന ജാബിറിനെതിരെയാണ് പരാതി. രണ്ട് ദിവസം മുമ്പാണ് അഭിമുഖത്തിനായി 25കാരി കോട്ടക്കലിൽ എത്തുന്നത്. തിരിച്ച് തിരുവനന്തപുരത്തേക്ക് പോകുന്നതിനായുള്ള ടിക്കറ്റിനായി ട്രാവൽസ് ഉടമയായ ജാബിറിനെ സമീപിച്ചു. ഇതിനിടയിൽ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.
ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പ്രശ്നം രമ്യമായി പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാത്രി യുവതി താമസിച്ചിരുന്ന മുറിയിലേക്ക് ജാബിറും സംഘവും അതിക്രമിച്ചുകയറി ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി. യുവതിക്കും കൂടെയുണ്ടായിരുന്ന അക്രം, സഫറാസ് എന്നിവർക്കും മർദനത്തിൽ പരിക്കേറ്റു.
മൊബൈൽ ഫോണും വാതിലും തകർത്ത നിലയിലാണ്. പരാതിയിൽ പത്തോളം പേർക്കെതിരെ കേസെടുത്തതായി എസ്.എച്ച്.ഒ എം.കെ. ഷാജി അറിയിച്ചു.