Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_right'ക​രു​ത​ലി​ൽ'...

'ക​രു​ത​ലി​ൽ' പാ​ർ​ക്കി​ങ് സൗ​ക​ര്യം ന​ഷ്​​ട​പ്പെ​ട്ടു; പെ​രു​വ​ഴി​യി​ൽ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ

text_fields
bookmark_border
ക​രു​ത​ലി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യം ന​ഷ്​​ട​പ്പെ​ട്ടു; പെ​രു​വ​ഴി​യി​ൽ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ
cancel

കോ​ട്ട​ക്ക​ൽ: നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പാ​ർ​ക്കി​ങ് സൗ​ക​ര്യം ന​ഷ്​​ട​പ്പെ​ട്ട​തോ​ടെ കോ​ട്ട​ക്ക​ലി​ലെ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ പെ​രു​വ​ഴി​യി​ൽ. ഇ​തോ​ടെ ചെ​ങ്കു​വെ​ട്ടി ജ​ങ്​​ഷ​നി​ലെ പാ​ത​യോ​ര​ത്താ​ണ് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ചെ​ങ്കു​വെ​ട്ടി ജ​ങ്​​ഷ​നി​ലെ പെ​ട്രോ​ൾ പ​മ്പാ​യി​രു​ന്നു ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രു​ടെ ആ​ശ്ര​യം.

ഇ​ത് ജീ​വ​ന​ക്കാ​ർ​ക്കും ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്നു. പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഉ​ട​മ സൗ​ജ​ന്യ​മാ​യാ​ണ് സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​രു​ന്ന​ത്.

എ​ന്നാ​ൽ, കോ​വി​ഡ് മ​ഹാ​മാ​രി എ​ല്ലാം മാ​റ്റി മ​റി​ച്ചു. കോ​വി​ഡ് ബാ​ധി​ത​രെ​യും കൊ​ണ്ടു​പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് മ​റ്റു​ള്ള​വ​ർ​ക്ക് ആ​ശ​ങ്ക തീ​ർ​ക്കു​ന്നു​വെ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ്ഥ​ലം ന​ഷ്​​ട​മാ​യ​ത്. പാ​ർ​ക്കി​ങി​നാ​യി അ​നു​യോ​ജ്യ​മാ​യ ഒ​രു സ്ഥ​ലം സ്ഥ​ലം വേ​ണ​മെ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്. കോ​ട്ട​ക്ക​ൽ, ച​ങ്കു​വെ​ട്ടി ഭാ​ഗ​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ഡ്രൈ​വ​ർ​മാ​ർ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. സ്ഥി​ര​മാ​യൊ​രു സം​വി​ധാ​നം ഇ​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ക​ട​െ​ക്ക​ണി​യി​ലേ​ക്ക് പോ​കേ​ണ്ടി വ​രും. അ​തേ​സ​മ​യം അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് സ്ഥ​ല​ത്ത് ആം​ബു​ല​ൻ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​തും ഇ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​ണ്.

വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൗ​ൺ​സി​ല​ർ വ​ഴി അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം കൊ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഡ്രൈ​വ​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambulanceparking issue
News Summary - ambulance parking issue
Next Story