അൽ അസ്ഹർ ഫുട്ബാൾ ടൂർണമെന്റിന് ആവേശത്തുടക്കം
text_fieldsഅല്‍-അസ്ഹര്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് നടക്കുന്ന കോട്ടക്കൽ രാജാസ് സ്കൂൾ മൈതാനം
കോട്ടക്കൽ: ആയുർവേദ നഗരത്തെ ആരവത്തിലാക്കി പതിനാറാമത് അല്‍-അസ്ഹര്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിന് കോട്ടക്കല്‍ രാജാസ് സ്കൂള്‍ സ്റ്റേഡിയത്തിൽ തുടക്കമായി. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. മാധവന്‍കുട്ടി വാര്യര്‍ ഉദ്ഘാടനം ചെയ്തു. റഷീദ് മാടക്കൻ അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ സനില പ്രവീൺ, പ്രതിപക്ഷ കക്ഷി നേതാവ് ടി. കബീർ, ടി.പി. ഷമീം, സ്കൂൾ പി.ടി.എ പ്രസിഡന്റ് സാജിദ് മങ്ങാട്ടിൽ, അധ്യാപക ചുമതലയുള്ള പ്രേംദാസ്, പി. മുസ്തഫ, കെ.എം. ലെനിൻ, സൂപ്പർ അഷ്റഫ്, സബാഹ് കുണ്ടുവളപ്പിൽ, അൽ ഹിന്ദ് ഷബീർ, എസ്.ആർ. റഷീദ്, മുസ്തഫ ബ്രദേഴ്സ്, കെ.എം.ടി. മലിക്, ഗഫൂര്‍ ഇല്ലിക്കോട്ടില്‍, അലി കടവണ്ടി, എം. ഷൗക്കത്ത്, പത്മനാഭൻ എന്നിവർ സംസാരിച്ചു.
കെ. യൂസഫലിക്ക് ചടങ്ങിൽ ഉപഹാരം നൽകി. കണ്‍വീനര്‍ ഷഫീഖ് നടുത്തൊടി സ്വാഗതവും ഷൗക്കത്ത് നന്ദിയും പറഞ്ഞു. ആര്.എഫ്.ഐ.ഡി സംവിധാനമുള്ള സോഫ്റ്റ് വെയര്‍ നിയന്ത്രിത സീസണ് ടിക്കറ്റാണ് ഈ വര്‍ഷം നൽകുന്നത്. പതിനായിരം പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ലിൻഷ മങ്കാർക്കാടും എ.എഫ്.എ ആദ്യശ്ശേരിയും തമ്മിലായിരുന്നു ആദ്യ മത്സരം.