എൽ.ഡി ക്ലർക്കിൽനിന്ന് ഒന്നാം റാങ്കോടെ െഡപ്യൂട്ടി കലക്ടറായി അഖിൽ
text_fieldsഅഖിൽ
കോട്ടക്കൽ: ജില്ലക്കും എടരിക്കോടിനും അഭിമാനമായി ഒന്നാം റാങ്കിെൻറ മികവിൽ അഖിൽ പോൽത്തരൻ ഇനി െഡപ്യൂട്ടി കലക്ടർ. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പ്രസിദ്ധീകരിച്ച സിവിൽ സർവിസ് എസ്.സി-എസ്.ടി വിഭാഗം സ്പെഷൽ റിക്രൂട്ട്മെൻറ് ലിസ്റ്റിലാണ് അഖിലിെൻറ റാങ്ക് തിളക്കം.
നിലവിൽ എടരിക്കോട് പഞ്ചായത്തിൽ എൽ.ഡി ക്ലർക്കാണ്. 2019ലാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞ ആഗസ്റ്റ് രണ്ടിനായിരുന്നു അഭിമുഖ പരീക്ഷ.
എടരിക്കോട് സ്വദേശിയും റിട്ട. എൽ.ഡി സൂപ്രണ്ടുമായ പോൽത്തരൻ ബാലെൻറ മകനാണ്. അമ്മ ബേബി സരോജം കോൽക്കളം സഹകരണ ബാങ്ക് റിട്ട. മാനേജരായിരുന്നു. എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലായിരുന്നു അഖിലിെൻറ സ്കൂൾ വിദ്യാഭ്യാസം. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് ബിരുദം പൂർത്തിയാക്കി. തിരുവനന്തപുരം പട്ടത്തെ അക്കാദമിയിലായിരുന്നു സിവിൽ സർവിസ് പഠിച്ചിറങ്ങിയത്. പി.ജി വിദ്യാർഥിയായ അർജുൻ സഹോദരനാണ്.