മൊഞ്ചണിഞ്ഞ് ആയുർവേദ നഗരം
text_fieldsവെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന കോട്ടക്കൽ ബസ് സ്റ്റാൻഡിന്റെ രാത്രി ദൃശ്യം
കോട്ടക്കൽ: മൊഞ്ചണിഞ്ഞ് കോട്ടക്കൽ നഗരം കാത്തിരിക്കുകയാണ്. ആയുർവേദനഗരത്തിന്റെ സ്വപ്നപദ്ധതിയായ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനത്തിന് ഇനി മണിക്കൂറുകൾ മാത്രം. വെള്ളിയാഴ്ച വൈകുന്നേരം നാലരക്ക് മന്ത്രി എം.ബി രാജേഷ് പദ്ധതി നാടിന് സമർപ്പിക്കുമ്പോൾ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുകയാണ്.
ജില്ലയുടെ വാണിജ്യ വ്യവസായ കേന്ദ്രമായി അറിയപ്പെടുന്ന കോട്ടക്കലിന്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു ആധുനിക രീതിയിലുള്ള സ്റ്റാൻഡ്. 2019ൽ അന്നത്തെ ചെയർമാൻ കെ.കെ. നാസറിന്റെ ശക്തമായ ഇടപെടലിൽ സ്റ്റാൻഡിന് തുടക്കം കുറിച്ചു. തുടർന്ന് വന്ന ബുഷ്റ ഷബീർ ചെയർപേഴ്സനായുള്ള ഭരണസമിതിയുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലും തുണയായി. വർഷങ്ങൾക്കിപ്പുറം മനോഹരമായൊരു സ്റ്റാൻഡ് കോട്ടക്കലിന് സ്വന്തമായി. നേരത്തെ ഉണ്ടായിരുന്ന രൂപരേഖകളിൽ മാറ്റം വരുത്തിയാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്.
104 മുറികളാണ് പുതിയ കെട്ടിടത്തിൽ ഉള്ളത്.
പുതിയ വ്യവസായങ്ങളും മറ്റും കെട്ടിടത്തിൽ വരുന്നതോടെ നിർജീവമായ നഗരത്തിലെ വിപണി സജീവമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

