Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആവേശമായി മണ്ണാർമല വിദ്യാപോഷിണി ഗ്രന്ഥാലയത്തിൽ ‘കൂട്ടിക്കൂട്ടം’ ബാലോത്സവം

text_fields
bookmark_border
കുട്ടികൾക്കൊപ്പം 40 വർഷം പിന്നിടുന്ന എം കുഞ്ഞാപ്പയെ ആദരിച്ചു
ആവേശമായി മണ്ണാർമല വിദ്യാപോഷിണി ഗ്രന്ഥാലയത്തിൽ ‘കൂട്ടിക്കൂട്ടം’ ബാലോത്സവം
cancel
camera_alt

മണ്ണാർമല വിദ്യാപോഷിണി ഗ്രന്ഥാലയം സംഘടിപ്പിച്ച ‘കൂട്ടിക്കൂട്ടം’ ഏകദിന ബാലോത്സവത്തിൽ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ കുട്ടികളോടൊപ്പം

മണ്ണാർമല: രസമുള്ള കഥകളിലൂടെ കാര്യങ്ങൾ പറഞ്ഞും കാര്യമുള്ള കളികളിലൂടെ രസിപ്പിച്ചും കൗതുക വസ്തുക്കൾ നിർമിച്ചു 'കുട്ടിക്കൂട്ടം' ഏകദിന ബാലോത്സവം വിസ്മയമായി. മണ്ണാർമല വിദ്യാപോഷിണി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘കൂട്ടിക്കൂട്ടം’ ഏകദിന ബാലോത്സവമാണ് കുട്ടികൾക്ക് അറിവും ആവേശവും പകർന്നത്. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൺ റഫീഖ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്കൊപ്പം 40 വർഷം പിന്നിടുന്ന എം കുഞ്ഞാപ്പയെ മണ്ണാർമല വിദ്യാപോഷിണി ഗ്രന്ഥാലയത്തിൽ നടന്ന കുട്ടിക്കൂട്ടം ഏകദിന ബാലോത്സവത്തിൽ വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൺ റഫീഖ ബഷീർ ഉപഹാരം നൽകി ആദരിക്കുന്നു

എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ക്യാമ്പ് നയിച്ചു. 40 വർഷമായി കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന എം. കുഞ്ഞാപ്പയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. 1986 ൽ പന്തലൂരിൽ രൂപവൽക്കരിച്ച ശാസ്‌ത്രസാഹിത്യ പരിഷത്ത് യുറീക്കാ ബാലവേദിയുടെ കൺവീനറായി കുട്ടികൾക്കിടയിൽ പ്രവർത്തനം തുടങ്ങിയ അദ്ദേഹം നിരവധി കൂട്ടായ്മകളിലും ക്യാമ്പുകളിലും കുട്ടികൾക്കൊപ്പം ചേർന്നു. നിരവധി വിദ്യാലയങ്ങളിലെ പ്രവേശനോത്സവം, വാർഷികങ്ങൾ, പരിസ്ഥിതി ക്ലബ്, വായനാ ദിനം, വിദ്യാരംഗം കലാ സാഹിത്യ വേദി തുടങ്ങിയവയുടെ ഉദ്ഘാടകനായി.

ബഷീർ അനുസ്മരണം, എൻ. എസ്.എസ് ക്യാമ്പ്, സ്‌റ്റുഡൻ്റ്സ് പൊലീസ് ക്യാമ്പ്, സാഹിത്യ പരിശീലനങ്ങൾ, ബാലോത്സങ്ങൾ, ലഹരി വിരുദ്ധ സംഗമങ്ങൾ, ബാലവേദി പ്രവർത്തകർക്കുള്ള പരിശീലനങ്ങൾ തുടങ്ങിയവയിൽ നിറ സാന്നിധ്യമായി. സി.ഡി.എസ്. ചെയർപേഴ്സൺ റഫീഖ ബഷീർ ഉപഹാരം നൽകി ആദരിച്ചു. വിദ്യാപോഷിണി ഗ്രന്ഥാലയം സെക്രട്ടറി ഫിറോസ് കാരാടൻ അഭിനന്ദന സന്ദേശം നൽകി. ബാലവേദി പ്രസിഡന്റ് നന്ദിത പി.വി. അധ്യക്ഷത വഹിച്ചു. ലിഷിത സുഭാഷ്, എം. ജയപ്രഭ, അനിത എൻ.പി., ഷീബ എം. എന്നിവർ സംസാരിച്ചു. ബാലവേദി സെക്രട്ടറി ആർദ്ര നന്ദി രേഖപ്പെടുത്തി. മുഹ്‌യുദ്ധീൻ ബാബു കെ, ഷിഫാനത് കെ., ഹസീന എ., മുഫീദ പി., ഖൈറുന്നീസ വി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കളികളും ചിരിയും കഥകളും പേപ്പർ ക്രാഫ്റ്റ് നിർമാണവുമായി നടന്ന ക്യാമ്പിൽ നിരവധി നൂറോളം പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kootikoottam Children’s Festival Held at Mannarmala
Next Story