Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൂളിമാട് കടവ് പാലം:...

കൂളിമാട് കടവ് പാലം: അവസാന സ്ലാബ് കോൺക്രീറ്റിങ് പൂർത്തിയായി

text_fields
bookmark_border
കൂളിമാട് കടവ് പാലം: അവസാന സ്ലാബ് കോൺക്രീറ്റിങ് പൂർത്തിയായി
cancel
camera_alt

കൂ​ളി​മാ​ട് ക​ട​വ് പാ​ല​ത്തി​ന്റെ അ​വ​സാ​ന സ്ലാ​ബ് കോ​ൺ​ക്രീ​റ്റി​ങ് പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ

സ​ന്ദ​ർ​ശി​ക്കു​ന്നു

എടവണ്ണപ്പാറ: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് പാലത്തിന്റെ അവസാന സ്ലാബ് കോൺക്രീറ്റിങ് പൂർത്തിയായി. പായസ വിതരണം നടത്തിയാണ് നാട്ടുകാർ ആഘോഷം പങ്കുവെച്ചത്. പാലം ഈ സാമ്പത്തിക വർഷം തുറന്ന് നൽകുമെന്ന് പി.ടി.എ. റഹീം എം.എൽ.എ പറഞ്ഞു. നിർമാണ പ്രവൃത്തി സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

അസി. എക്സി. എൻജിനീയർ പി.ബി. ബൈജു, അബ്ദുൽ അസീസ്, അബ്ദുൽ വഹാബ്, ഹാരിസ് തുടങ്ങിയവരുമായി എം.എൽ.എ സംവദിച്ചു. 2002ൽ തുടങ്ങിയ കാത്തിരിപ്പ് അവസാന റൗണ്ടിൽ എത്തുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാർ. പാലത്തിന്റെ ഇരുകരകളിലും സമീപന റോഡുകളുടെ നിർമാണം തുടങ്ങിയിട്ടുണ്ട്.

307 മീറ്റർ നീളവും 1.5 മീറ്റർ നടപ്പാതയും 7.5 മീറ്റർ റോഡുമാണുള്ളത്. 13 തൂണുകളും 12 സ്പാനുകളുമാണ് പാലത്തിനുള്ളത്. ഒന്നാം പിണറായി സർക്കാറിന്‍റെ വാർഷിക ബജറ്റിൽ കിഫ്ബിയിൽ 25 കോടി രൂപ പാലത്തിന് നീക്കിവെച്ചിരുന്നു. 2019 മാർച്ച് 19ന് മന്ത്രി ടി.പി. രാമകൃഷ്ണനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണച്ചുമതല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Koolimad kadav Bridge
News Summary - Koolimad kadav Bridge: Final slab concreting completed
Next Story