കൂളിമാട് പാലം ട്രയൽ റണ്ണിന് തുറന്നു; ഉടൻ അടച്ചു
text_fieldsകൂളിമാട് കടവ് പാലം ട്രയൽ റണ്ണിന് തുറന്ന് നൽകിയപ്പോൾ
എടവണ്ണപ്പാറ: കോഴിക്കോട്-മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് പാലം ട്രയൽ റണ്ണിനായി തുറന്നുനൽകി.ശനിയാഴ്ച രാവിലെയാണ് കൂളിമാട് പാലം ഗതാഗതത്തിന് തുറന്നുനൽകിയത്. എന്നാൽ വൈകുന്നേരം നാലിന് ട്രയൽ റൺ അവസാനിപ്പിച്ചു.
പാലത്തിന് ലൈറ്റ് സംവിധാനം ഇല്ലാത്തതിൽ പ്രതിഷേധം ശക്തമാവുന്നുണ്ട്. ഇതുസംബന്ധിച്ച് പൊതു മരാമത്ത് മന്ത്രിക്ക് പരാതി നൽകി.കൂളിമാട് കടവ് പാലം ഒരാഴ്ച ഗതാഗതത്തിന് തുറന്നു നൽകണമെന്ന് നാട്ടുകാർ ആവശ്യമുയർത്തുന്നുണ്ട്. ശനിയാഴ്ച നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോയത്.
309 മീറ്റർ നീളമുള്ള പാലം ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്താണ് മന്ത്രി ടി.പി. രാമകൃഷ്ണനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്.ഉദ്ഘാടനം മൺസൂണിനുമുമ്പ് ഉണ്ടാവുമെന്ന് കുന്ദമംഗലം എം.എൽ.എ പി.ടി.എ. റഹീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

