Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

text_fields
bookmark_border
എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
cancel
Listen to this Article

കൊ​ണ്ടോ​ട്ടി: വി​ല്‍പ​ന​ക്കെ​ത്തി​ച്ച എം.​ഡി.​എം.​എ​യു​മാ​യി ഐ​ക്ക​ര​പ്പ​ടി​യി​ല്‍നി​ന്ന് യു​വാ​വി​നെ കൊ​ണ്ടോ​ട്ടി പൊ​ലീ​സും ഡാ​ന്‍സാ​ഫ് സം​ഘ​വും ചേ​ര്‍ന്ന് പി​ടി​കൂ​ടി. തേ​ഞ്ഞി​പ്പ​ലം ചേ​ല​മ്പ്ര സ്വ​ദേ​ശി മേ​ല​ത്തൊ​ടി കെ. ​ആ​ദി​ല്‍ ഷാ​ന്‍ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യാ​ണ് ഇ​യാ​ള്‍ വ​ല​യി​ലാ​യ​ത്. നാ​ല് ഗ്രാം ​എം.​ഡി.​എം.​എ​യും മ​യ​ക്കു​മ​രു​ന്ന് വി​ല്‍പ​ന ന​ട​ത്തി ല​ഭി​ച്ച 2.5 ല​ക്ഷം രൂ​പ​യും ഇ​ല​ക്ട്രി​ക് ത്രാ​സ്, ഗ്ലാ​സ് ഫ​ണ​ലു​ക​ള്‍ തു​ട​ങ്ങി​യ സാ​മ​ഗ്രി​ക​ളും പൊ​ലീ​സ് സം​ഘം ക​ണ്ടെ​ടു​ത്തു.

പി​ടി​യി​ലാ​യ ആ​ദി​ല്‍ ഷാ​ന്റെ പേ​രി​ല്‍ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ല​ഹ​രി​ക്കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ണ്ടോ​ട്ടി എ.​എ​സ്.​പി കാ​ര്‍ത്തി​ക് ബാ​ല​കു​മാ​ര്‍, കൊ​ണ്ടോ​ട്ടി ഇ​ന്‍സ്പ​ക്ട​ര്‍ പി.​എം. ഷ​മീ​ര്‍, കൊ​ണ്ടോ​ട്ടി സ​ബ് ഇ​ന്‍സ്പ​ക്ട​ര്‍ ആ​ന്റ​ണി ക്ലീ​റ്റ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡാ​ന്‍സാ​ഫ് സം​ഘ​വും കൊ​ണ്ടോ​ട്ടി പൊ​ലീ​സും ചേ​ര്‍ന്നാ​ണ് പ്ര​തി​യെ പിടികൂടിയ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsMDMAarrested
News Summary - Youth arrested with MDMA
Next Story