Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകാഴ്ചപരിമിതര്‍ക്ക്...

കാഴ്ചപരിമിതര്‍ക്ക് മാപ്പിളപ്പാട്ട് ബ്രെയിലി പതിപ്പുമായി വൈദ്യര്‍ അക്കാദമി

text_fields
bookmark_border
കാഴ്ചപരിമിതര്‍ക്ക് മാപ്പിളപ്പാട്ട് ബ്രെയിലി പതിപ്പുമായി വൈദ്യര്‍ അക്കാദമി
cancel

കൊ​ണ്ടോ​ട്ടി: മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി വൈ​ദ്യ​ര്‍ മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി കാ​ഴ്ച​പ​രി​മി​ത​ര്‍ക്കാ​യി മാ​പ്പി​ള​പ്പാ​ട്ട് ബ്രെ​യി​ലി പ​തി​പ്പ് പു​റ​ത്തി​റ​ക്കി. കാ​ഴ്ച​പ​രി​മി​ത​ര്‍ക്കാ​യി ആ​ദ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന പാ​ട്ട് പു​സ്ത​ക​മെ​ന്ന അ​പൂ​ർ​വ​ത​യും ഇ​തി​നു​ണ്ട്. പു​ളി​ക്ക​ല്‍ ജി​ഫ്ബി കാ​മ്പ​സി​ലെ ബ്രെ​യി​ലി പ്ര​സി​ല്‍നി​ന്നാ​ണ് പ​തി​പ്പു​ക​ള്‍ ത​യാ​റാ​ക്കി​യ​ത്.

മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ, പു​ലി​ക്കോ​ട്ടി​ൽ ഹൈ​ദ​ർ, ഖാ​ദി മു​ഹ​മ്മ​ദ്, മു​ണ്ട​മ്പ്ര ഉ​ണ്ണി​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രു​ടെ ത​ന​ത് ര​ച​ന​ക​ളാ​യ 19 പാ​ട്ടു​ക​ള​ട​ങ്ങി​യ മാ​പ്പി​ള​പ്പാ​ട്ട് എ​ന്ന പു​സ്ത​ക​വും ഹ​സ്സ​ൻ നെ​ടി​യ​നാ​ടി‍െൻറ ഇ​ശ​ലു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന 42 പേ​ജു​ള്ള ഇ​ശ​ലു​ക​ൾ എ​ന്ന പു​സ്ത​ക​വു​മാ​ണ് ബ്രെ​യി​ലി പ​തി​പ്പാ​യി അ​ക്കാ​ദ​മി പു​റ​ത്തി​റ​ക്കി​യിരി​ക്കു​ന്ന​ത്.

നി​ല​വി​ൽ കാ​ഴ്ച​പ​രി​മി​ത​രാ​യ, സം​ഗീ​ത​മേ​ഖ​ല​യി​ലു​ള്ള​വ​ർ ഓ​ഡി​യോ കേ​ട്ടാ​ണ് പാ​ട്ടു​ക​ൾ മ​ന​സ്സി​ലാ​ക്കു​ന്ന​തും പ​ഠി​ച്ചെ​ടു​ക്കു​ന്ന​തും. ഇ​ത് പ​ല​പ്പോ​ഴും പി​ശ​കു​ക​ൾ വ​രു​ത്തു​ന്ന​തി​ന് ഇ​ട​യാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ക്കാ​ദ​മി ഇ​വ​ർ​ക്കാ​യി ബ്രെ​യി​ലി ലി​പി​യി​ൽ പു​സ്ത​കം ത​യാ​റാ​ക്കി​യ​ത്. പാ​ട്ടു​പാ​ടി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക​ട​ക്കം കാ​ഴ്ച​പ​രി​മി​ത​രാ​യ സം​ഗീ​ത പ്രേ​മി​ക​ൾ​ക്ക് ബ്രെ​യി​ലി പ​തി​പ്പ് വ​ലി​യ അ​നു​ഗ്ര​ഹ​മാ​കു​മെ​ന്ന് അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പാ​ട്ടു​ക​ളു​ടെ ഓ​ഡി​യോ കാ​ഴ്ച​പ​രി​മി​ത​രു​ടെ വാ​ട്‌​സ്ആ​പ് ന​മ്പ​റി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കും. കാ​ഴ്ച പ​രി​മി​ത​ര്‍ക്കാ​യി അ​ക്കാ​ദ​മി​യു​ടെ 9207173451 എ​ന്ന വാ​ട്‌​സ്ആ​പ് ന​മ്പ​റി​ലേ​ക്ക് മേ​ല്‍വി​ലാ​സം അ​റി​യി​ച്ചാ​ല്‍ ര​ജി​സ്‌​ട്രേ​ഡ് ത​പാ​ലി​ല്‍ സൗ​ജ​ന്യ​മാ​യി ബ്രെ​യി​ലി പ​തി​പ്പ് എ​ത്തി​ക്കും. 250 കോ​പ്പി​ക​ളാ​ണ് അ​ക്കാ​ദ​മി ആ​ദ്യ​ഘ​ട​ത്തി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​ണ്‍ലൈ​ന്‍ യോ​ഗ​ത്തി​ല്‍ അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ ഡോ. ​ഹു​സൈ​ന്‍ ര​ണ്ട​ത്താ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി റ​സാ​ഖ് പ​യ​മ്പ്രോ​ട്ട്, പു​ലി​ക്കോ​ട്ടി​ല്‍ ഹൈ​ദ​രാ​ലി, ഫൈ​സ​ല്‍ എ​ളേ​റ്റി​ല്‍, എം.​കെ. ജ​യ​ഭാ​ര​തി, പ​ക്ക​ര്‍ പ​ന്നൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
TAGS:mappilappattu 
News Summary - Vaidyar Academy launches Mappilappattu Braille version for the visually impaired
Next Story