Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകൊ​ണ്ടോ​ട്ടി​യി​ൽ...

കൊ​ണ്ടോ​ട്ടി​യി​ൽ ബ്രൗ​ൺ​ഷു​ഗ​റു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
കൊ​ണ്ടോ​ട്ടി​യി​ൽ ബ്രൗ​ൺ​ഷു​ഗ​റു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
cancel
camera_alt

പി​ടി​യി​ലാ​യ ഫി​റോ​സ്, നാ​സി​ൽ

കൊ​ണ്ടോ​ട്ടി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ബ്രൗ​ൺ​ഷു​ഗ​റു​മാ​യി തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ കൊ​ണ്ടോ​ട്ടി തു​റ​ക്ക​ലി​ൽ വെ​ച്ച് കൊ​ണ്ടോ​ട്ടി പൊ​ലീ​സും ജി​ല്ല ആ​ൻ​റി ന​ർ​കോ​ട്ടി​ക് സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി. തേ​ഞ്ഞി​പ്പ​ലം ദേ​വ​ദി​യാ​ൽ കോ​ള​നി കൊ​യ​പ്പ​ക്ക​ള​ത്തി​ൽ ഫി​റോ​സ് (38), തേ​ഞ്ഞി​പ്പ​ലം നീ​രോ​ൽ​പാ​ലം ത​ല​പ്പ​ത്തൂ​ർ നാ​സി​ൽ (38) എ​ന്നി​വ​രെ​യാ​ണ് വാ​ഹ​നം സ​ഹി​തം പി​ടി​കൂ​ടി​യ​ത്. ചി​ല്ല​റ മാ​ർ​ക്ക​റ്റി​ൽ ഒ​രു​ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന 50ഓ​ളം ബ്രൗ​ൺ​ഷു​ഗ​ർ പാ​ക്ക​റ്റു​ക​ളാ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ ഫി​റോ​സി​നെ ര​ണ്ടു​വ​ർ​ഷം മു​മ്പ് തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു.

കൊ​ണ്ടോ​ട്ടി ബ​സ്​​സ്​​റ്റാ​ൻ​ഡും കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​സു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ ഒ​രു​മാ​സ​മാ​യി നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ കൊ​ണ്ടോ​ട്ടി, തേ​ഞ്ഞി​പ്പ​ലം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി യു. ​അ​ബ്​​ദു​ൽ ക​രീ​മി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ൻ​റി നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി പി.​പി. ഷം​സ്, മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി പി. ​ഹ​രി​ദാ​സ​ൻ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ണ്ടോ​ട്ടി ഇ​ൻ​സ്പ​ക്ട​ർ കെ.​എം. ബി​ജു, എ​സ്.​ഐ വി​നോ​ദ് വ​ലി​യാ​റ്റൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ആ​ൻ​റി നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, ശ​ശി കു​ണ്ട​റ​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി. ​സ​ഞ്ജീ​വ് എ​ന്നി​വ​ർ​ക്കു പു​റ​മെ സ്​​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ മോ​ഹ​ൻ ദാ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​വ​രു​ടെ അ​റ​സ്​​റ്റും മ​റ്റു ന​ട​പ​ടി​ക​ളും കൊ​ണ്ടോ​ട്ടി താ​സി​ൽ​ദാ​ർ ച​ന്ദ്ര‍െൻറ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestbrown shugarnarcotic drug
News Summary - two people arrested in kondotty with brown shugar
Next Story