Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകോവിഡ് പ്രതിരോധ...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിറങ്ങ​ുന്നവരെ ആദരിക്കും -ടി.വി.ഇബ്രാഹിം എം.എൽ.എ

text_fields
bookmark_border
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിറങ്ങ​ുന്നവരെ ആദരിക്കും -ടി.വി.ഇബ്രാഹിം എം.എൽ.എ
cancel

കൊണ്ടോട്ടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്നവരെ 'ബിഗ് സല്യൂട്ട്' പുരസ്കരം നൽകി ആദരിക്കുമെന ടി.വി.ഇബ്രാഹിം എം.എൽ.എ. ഇതിനായി മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലെയും മൂന്ന് വാർഡുകളെയും ,മുനിസിപ്പാലിറ്റിയിൽ നിന്ന് ആറ്​ ഡിവിഷനുകളെയും തിരഞ്ഞെടുക്കും.

വാർഡുകളിലെ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനം വിലയിരുത്തിയാണ് അതാത് വാർഡുകളെ തിരഞ്ഞെടുക്കുന്നതും ,അവിടത്തെ ജനപ്രതിനിധികൾക്കുള്ള അനുമോദനം നൽകുന്നതും.ഒപ്പം മാതൃകാ പരമായി സേവന പ്രവർത്തനം നടത്തുന്ന ആരോഗ്യരംഗത്തുളളവരെയും ,വളണ്ടിയർമാരെയും അനുമോദിക്കുമെന്ന്​ എം.എൽ .എ അറിയിച്ചു.

മണ്ഡലത്തിലെ എല്ലാ ജനപ്രതിനിധികളെയും ഉൾക്കൊള്ളിച്ച് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിൽ ഓരോ ദിനങ്ങളിലെയും പ്രവർത്തങ്ങൾ പ്രത്യക ജൂറി വിലയിരുത്തി, പ്രവർത്തനങ്ങൾ നേരിട്ടും ,ഓൺലൈൻ ആയും വിലയിരുത്തിയാണ് മത്യകാപരമായി സേവനം നടത്തുന്നവരെ ആദരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tv Ibrahim MLA
News Summary - TV Ibrahim MLA will honor those who are involved in covid defense activities
Next Story