പുളിക്കലില്‍ പട്ടാപ്പകല്‍ ജ്വല്ലറിയിൽ മോഷണം; അന്വേഷണം ഊർജിതമാക്കി പൊലീസ്
text_fieldsപുളിക്കലിലെ ജ്വല്ലറിയില്‍നിന്ന് വളകള്‍ മോഷ്ടിച്ച യുവാവിന്റെ സി.സി.ടി.വി ദൃശ്യം
കൊണ്ടോട്ടി: പുളിക്കല്‍ അങ്ങാടിയില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച ഉച്ചക്ക് പുളിക്കലിലെ കനകമഹല്‍ എന്ന ആഭരണ ശാലയിലെത്തിയ യുവാവ് രണ്ട് പവന് വരുന്ന മൂന്ന് സ്വര്‍ണ വളകള്‍ കൈക്കലാക്കി പുറത്ത് ബൈക്കില്‍ കാത്തിരുന്ന മറ്റൊരു യുവാവിനൊപ്പം രക്ഷപ്പെടുകയായിരുന്നു. കടയുടമയുടെ പരാതിയില്‍ കേസെടുത്ത കൊണ്ടോട്ടി പൊലീസ് സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി. മോഷണം നടത്തിയ രണ്ട് യുവാക്കളെയും അവര്‍ സഞ്ചരിച്ച ബൈക്കും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ കെ. അനുദാസ് അറിയിച്ചു.
സമാനമായ രീതിയില്‍ രണ്ട് സംഭവങ്ങള്‍ കോഴിക്കോട് ജില്ലയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഒരു ജ്വല്ലറിയില്‍ നിന്ന് രണ്ട് വളകള്‍ നഷ്ടപ്പെട്ടു. മറ്റൊരു സ്ഥാപനത്തില്‍ സമാനമായ രീതിയില്‍ മോഷണ ശ്രമവുമുണ്ടായി. സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി കടയിലുള്ളവരെ കബളിപ്പിച്ച് ആഭരണം കൈക്കലാക്കി കടന്നു കളയുകയാണ് സംഘം ചെയ്യുന്നത്. ബൈക്കിലെത്തുന്ന രണ്ട് യുവാക്കളാണ് സംഭവത്തിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട്ടെ സംഭവങ്ങളുടെ വിശദാംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

