മുഹ്സിൻ എം.എൽ.എക്ക് അയച്ച കത്ത് ലഭിച്ചത് മറ്റൊരു മുഹസിന്
text_fieldsവളാഞ്ചേരി: മുഹമ്മദ് മുഹ്സിൻ എം.എൽ.എക്ക് അയച്ച കത്ത് ലഭിച്ചത് മറ്റൊരു മുഹസിന്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ല കമ്മിറ്റി അയച്ച കത്ത് ലഭിച്ചത് വളാഞ്ചേരി കാവുംപുറം സ്വദേശി കൂരിപ്പറമ്പിൽ മേലേതിൽ മുഹമ്മദ് മുഹസിന്.
കോട്ടയം ജില്ലയിൽ വെള്ളപ്പൊക്കത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ടും എം.എൽ.എയുടെ ഇടപെടൽ വേണമെന്ന് അഭ്യർഥിച്ചും പട്ടാമ്പി എം.എൽ.എ ആയ മുഹമ്മദ് മുഹ്സിന് അയച്ച കത്താണ് മേൽവിലാസത്തിൽ വന്ന പിശകുമൂലം വളാഞ്ചേരിയിലെ മുഹസിന് ലഭിച്ചത്. തെൻറ മേൽവിലാസത്തിൽ ലഭിച്ച കത്ത് തുറന്ന് വായിച്ചപ്പോഴാണ് അയച്ചവർക്ക് അമളി പറ്റിയ വിവരം മനസ്സിലായത്.
സുപ്രധാന ആവശ്യം ഉന്നയിച്ചു അയച്ച കത്തായിരുന്നതിനാൽ വളാഞ്ചേരിയിലെ മുഹസിൻ പട്ടാമ്പിയിലെത്തി കത്തിെൻറ യഥാർഥ ഉടമസ്ഥനായ മുഹമ്മദ് മുഹ്സിൻ എം.എൽ.എക്ക് കൈമാറി.

