രാജ്യത്തിന്റെ മതസൗഹാർദവും സ്നേഹവും പാരമ്പര്യവും സംരക്ഷിക്കപ്പെടണം-ജിഫ്രി തങ്ങൾ
text_fieldsജിഫ്രി മുത്തുക്കോയ തങ്ങൾ
കൊണ്ടോട്ടി: രാജ്യത്തിന്റെ മതസൗഹാർദവും സ്നേഹവും പാരമ്പര്യവും സംരക്ഷിക്കപ്പെടുന്നവർ ജയിക്കണമെന്ന് സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. എല്ലാ ജനങ്ങളുടെയും ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നവരാകണം ജയിക്കേണ്ടതെന്നും മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. കൊണ്ടോട്ടി മണ്ഡലത്തിലെ മുണ്ടിലാക്കൽ തവനൂർ ജി.എം.എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം 'രാജ്യത്തെ മതേതരത്വം, മതസൗഹാർദം, പാരമ്പര്യം എന്നിവ കാത്തുസൂക്ഷിക്കുന്നവർ ജയിക്കണം.
എല്ലാ ജനങ്ങളുടെയും ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാകണം. എല്ലാ നിലക്കും പിന്നാക്കം നിൽക്കുന്നവരെ മുന്നോട്ടുകൊണ്ടുവരണം. സാമ്പത്തികമായും വിദ്യാഭ്യാസപരമായുമൊക്കെ ഇവിടുത്തെ ജനങ്ങൾക്ക് എല്ലാ നിലയ്ക്കുമുള്ള ഗുണങ്ങളും ചെയ്യണം. രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കുക, ആ നിലക്കുള്ള ആളുകൾ ആരാണോ അവർ ജയിക്കണം' -മുത്തുക്കോയ തങ്ങൾ കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

