Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകരിപ്പൂർ...

കരിപ്പൂർ വിമാനത്താവളത്തി‍​െൻറ അതിര് നിർണയിച്ചു നൽകി

text_fields
bookmark_border
കരിപ്പൂർ വിമാനത്താവളത്തി‍​െൻറ അതിര് നിർണയിച്ചു നൽകി
cancel
camera_alt

വി​മാ​ന​ത്താ​വ​ള അ​തി​ര് മാ​ർ​ക്കി​ങ്ങി​നു ശേ​ഷം കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​ർ ആ​ർ. മ​ഹാ​ലിം​ഗ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

കൊ​ണ്ടോ​ട്ടി: താ​ലൂ​ക്ക് സ​ർ​വേ വി​ഭാ​ഗം ന​ട​ത്തി​യ സ​ർ​വേ പ്ര​കാ​രം കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യും പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തും ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​വു​മാ​യി അ​തി​രി​ടു​ന്ന പ്ര​ദേ​ശം അ​ട​യാ​ള​പ്പെ​ടു​ത്തി ന​ൽ​കി. വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലി​നു പു​റ​മെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും ടെ​ർ​മി​ന​ലി​ലെ​യും റ​ൺ​വേ​യി​ലു​മു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ അ​തി​രു​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഇ​രു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​വു​മാ​യി പ​ങ്കി​ടു​ന്ന അ​തി​ർ​ത്തി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്ന്​​ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ട​തു പ്ര​കാ​ര​മാ​ണ് പു​തി​യ സ​ർ​വേ ന​ട​ത്തി അ​തി​ര് മാ​ർ​ക്ക് ചെ​യ്ത​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന നി​കു​തി വ​രു​മാ​ന​മാ​ണ് അ​തി​ർ ത​ർ​ക്ക​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി‍െൻറ പേ​രും പെ​രു​മ​യും കൊ​ണ്ടോ​ട്ടി​ക്കും എ​ന്നാ​ൽ, നി​കു​തി വ​രു​മാ​നം പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത്​ കൊ​ണ്ടു​പോ​കു​ന്നു​വെ​ന്ന​ും ന​ഗ​ര​സ​ഭ നേ​ര​ത്തേ​ത​ന്നെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

ടോ​ട്ട​ൽ സ്​​റ്റേ​ഷ​ൻ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ സ​ർ​വേ പ്ര​കാ​രം നി​ല​വി​ൽ പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട നി​കു​തി​യും തൊ​ഴി​ൽ നി​കു​തി​യും വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഫ​യ​ർ സ്​​റ്റേ​ഷ​നും അ​ന്താ​രാ​ഷ്​​ട്ര ടെ​ർ​മി​ന​ലി‍െൻറ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​മു​ൾ​പ്പെ​ടെ ടെ​ർ​മി​ന​ലി​െൻറ 35 ശ​ത​മാ​ന​ത്തി​ല​ധി​കം ഭാ​ഗ​വും കാ​ർ​ഗോ കോം​പ്ല​ക്സി​െൻറ വ​ലി​യൊ​രു ഏ​രി​യ​യും കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ആ​ണെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​തോ​ടെ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​ക്ക് കെ​ട്ടി​ട നി​കു​തി ഇ​ന​ത്തി​ലും തൊ​ഴി​ൽ നി​കു​തി ഇ​ന​ത്തി​ലും ല​ക്ഷ​ങ്ങ​ളു​ടെ വ​രു​മാ​നം ഉ​ണ്ടാ​വു​മെ​ന്നും ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി അ​വ​കാ​ശ​പ്പെ​ട്ടു.

വി​മാ​ന​ത്താ​വ​ള ലാ​ൻ​ഡ്​ മാ​നേ​ജ​ർ നാ​രാ​യ​ണ‍െൻറ സാ​ന്നി​ധ്യ​ത്തി​ൽ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ ഓ​വ​ർ​സി​യ​ർ അ​ബ്​​ദു​ൽ നാ​സ​ർ, റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് ബാ​ബു, കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് സ​ർ​വേ​യ​ർ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷൈ​ജു, സ്മി​ത്ത് തു​ട​ങ്ങി​യ​വ​രാ​ണ് മാ​ർ​ക്കി​ങ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​ർ ആ​ർ. മ​ഹാ​ലിം​ഗ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സി.​ടി. ഫാ​ത്തി​മ​ത്ത് സു​ഹ​റ, സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ഷ്റ​ഫ് മ​ടാ​ൻ, മു​ഹി​യു​ദ്ദീ​ൻ അ​ലി, ന​ഗ​ര​സ​ഭ സൂ​പ്ര​ണ്ട് ബോ​ബി ചാ​ക്കോ, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​പി. ഫി​റോ​സ്, വി.​കെ. ഖാ​ലി​ദ്, പി.​പി. റ​ഹ്മ​ത്തു​ല്ല, വെ​ട്ടോ​ട​ൻ അ​ലി, ഫാ​റൂ​ഖ് ചൊ​ക്ലി, അ​ബ്​​ദു​റ​സാ​ഖ്, സു​ഹൈ​റു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airport
News Summary - The boundary of Karipur Airport has been demarcated
Next Story