നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ടീം മാനേജർ ഷെഹ്സാദ് മുഹമ്മദിന് ജന്മനാടിെൻറ ആദരം
text_fieldsഷെഹ്സാദ് മുഹമ്മദിന് കൊണ്ടോട്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ വി. അബ്ദുൽ ഹകീം ഉപഹാരം നല്കുന്നു
കൊണ്ടോട്ടി: ഐ.എസ്.എല്‍ മുന്‍നിര ടീമായ ഗുവാഹതി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ടീം മാനേജറായി നിയമിതനായ മുണ്ടപ്പലം മച്ചിങ്ങല്‍ ഷെഹ്സാദ് മുഹമ്മദിന് ജന്മനാടിെൻറ ആദരം.
കൊണ്ടോട്ടി മുനിസിപ്പാലിറ്റി വട്ടപ്പറമ്പ് ഡിവിഷന് വികസന സമിതിയുടെ അഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ 'പ്രതിഭാധരം' പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ വി. അബ്ദുല്‍ ഹകീം െമമേൻറാ നല്കി.
യുനൈറ്റഡ് മുണ്ടപ്പലം ഫുട്ബാള്‍ കോച്ചും അരിമ്പ്ര മിഷന് സോക്കര്‍ അക്കാദമിയുടെ സംഘാടകനുമായ സി.ടി. അജ്മല്‍ അരിമ്പ്ര, അക്കാദമിയുടെ പ്രസിഡൻറ് എം. അസ്ലം ഖാന്, അഡ്വ. പി.എ. സിദ്ദീഖ്, മച്ചിങ്ങല്‍ മുഹമ്മദ്, യുനൈറ്റഡ് മുണ്ടപ്പലം പ്രസിഡൻറ് ഫാരിസ് പാണാളി, മുന്‍ പ്രസിഡൻറ് എം. ഷാഹുല്‍ ഹമീദ്, നജീബ് പാണാളി, വി. മുഹമ്മദ് സഹീം, ഹര്‍ഷാന്‍ എന്നിവർ പങ്കെടുത്തു.

