Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightതൂങ്ങിമരിച്ച നിലയിൽ...

തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

text_fields
bookmark_border
Decomposed bodies of 2 sisters found hanging at Navi Mumbai flat
cancel

കൊണ്ടോട്ടി: കൊളത്തൂർ വിമാനത്താവളം റോഡിന് സമീപം തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ചാലക്കുടി എലഞിപ്ര കളിക്കൽ മൂതേടൻ വീട്ടിൽ എം.എ ജോഷി (41) യാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രയാസത്താലുള്ള മാനസിക പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ മനസിലായതെന്ന് കരിപ്പൂർ പൊലിസ് പറഞ്ഞു.

സാമ്പത്തി ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് ജോഷി മാസങ്ങൾക്ക് മുമ്പ് വിദേശത്തേക്ക് പോയിരുന്നു. എന്നാൽ കാര്യമായ ജോലി ശരിയാകാതെ വന്നതോടെ നാട്ടിലേക്ക് തന്നെ തിരിച്ചു.കഴിഞ്ഞ നാലിന് വിദേശത്തു നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയതാണ്. തുടർന്ന് വിമാനത്താവള പരിസരത്ത് റൂമെടുത്ത് ജോലി അന്വേഷിച്ചെങ്കിലും ഒന്നും ശരിയായില്ല. ഇതേ തുടർന്നുള്ള മനപ്രയാസത്തിൽ അത്മഹത്യ ചെയ്തതാകാമെന്നാണ് പൊലിസ് പറയുന്നത്.

ചൊവ്വാഴ്ച്ചയാണ് കൊളത്തൂർ പുഷ്ക് ഹോട്ടലിനു എതിർവശം തോട്ടിൻകരയിലുള്ള പ്ലാവ് മരത്തിൽ കഴുത്തിൽ കേബിൾ വയറ്​ കെട്ടി തൂങ്ങിമരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. ആളെ തിരിച്ചറിയാത്തത് കാരണം കരിപ്പൂർ പൊലിസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടു പോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondottyhanged
News Summary - man who was found hanging identified
Next Story