സ്കൂട്ടറില്‍ കടത്തിയ കഞ്ചാവുമായി പിടിയില്‍
text_fieldsസിയാദ്
കൊണ്ടോട്ടി: സ്കൂട്ടറില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്പന നടത്തിയയാളെ കൊണ്ടോട്ടി പൊലീസ് പിടികൂടി. ചേലേമ്പ്ര സ്വദേശി ചക്കുമാട്ടുകുന്ന് സിയാദാണ് (47) അറസ്റ്റിലായത്. എസ്.ഐ ഫാതില്‍ റഹ്മാനും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെ കൊട്ടപ്പുറത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. 700 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
സ്കൂട്ടറിലെത്തി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കഞ്ചാവ് വില്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫറോക്കിലും കൊണ്ടോട്ടിയിലും കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് നേരത്തെതന്നെ ഇയാള്‍ക്കെതിരെ കേസുണ്ട്. ഗ്രേഡ് എസ്.ഐ ശിവദാസന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശിവദാസന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രതീഷ്, സനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.