Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightലോ​റി വീ​ട്ടി​ലേ​ക്ക്...

ലോ​റി വീ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു

text_fields
bookmark_border
Lowry turned to the house
cancel
camera_alt

ക​​ഴി​​ഞ്ഞ​​ദി​​വ​​സം മി​​നി ഊ​​ട്ടി റോ​​ഡി​​ല്‍ വീ​​ട്ടി​​ലേ​​ക്ക് മ​​റി​​ഞ്ഞ

ച​​ര​​ക്കു​​ലോ​​റി

കൊ​ണ്ടോ​ട്ടി: നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി വീ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. വീ​ടി‍െൻറ സി​റ്റൗ​ട്ടും ബെ​ഡ്റൂ​മും പാ​ടേ​ത​ക​ർ​ന്നു. അ​പ​ക​ട​സ​മ​യം വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. ഇ​വ​രെ കൊ​ണ്ടോ​ട്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് മി​നി ഊ​ട്ടി​യി​ൽ​നി​ന്ന്​ എ​ല്ലു​പൊ​ടി ക​യ​റ്റി​വ​രു​ക​യാ​യി​രു​ന്ന ച​ര​ക്കു​ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് പാ​ഞ്ഞെ​ത്തി വീ​ടി‍െൻറ മ​തി​ലും ത​ക​ർ​ത്ത് മ​റി​ഞ്ഞ​ത്. എ​ൻ.​എ​ച്ച് കോ​ള​നി അ​ങ്ങാ​ടി​ക്ക് സ​മീ​പം പ​രേ​ത​നാ​യ ന​രി​ക്കോ​ട​ൻ ശ​ശി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. ശ​ശി​യു​ടെ ഭാ​ര്യ​യും കു​ട്ടി​ക​ളും ഈ ​സ​മ​യം ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ലോ​റി​യു​ടെ മു​ൻ​ഭാ​ഗം ബെ​ഡ്റൂ​മി​ലും പി​ൻ​ഭാ​ഗം വ​രാ​ന്ത​യി​ലു​മാ​ണ്. വ​ലി​യ ലോ​ഡു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ അ​പ​ക​ട​മു​ണ്ടാ​ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ‍യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondottyLorry Accidnt
News Summary - Lowry turned to the house
Next Story