Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightബസുകളുടെ മത്സരയോട്ടം:...

ബസുകളുടെ മത്സരയോട്ടം: നിയന്ത്രണ നടപടികളില്ലാത്തത് വെല്ലുവിളി

text_fields
bookmark_border
bus
cancel

കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ കൊ​ണ്ടോ​ട്ടി ന​ഗ​ര​മ​ധ്യ​ത്തി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് ന​ടു​റോ​ഡി​ല്‍ മ​റി​ഞ്ഞ സം​ഭ​വം നി​യ​ന്ത്ര​ണ​മി​ല്ലാ​തെ തു​ട​രു​ന്ന ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത്തി​ന്റെ​യും മ​ത്സ​ര​യോ​ട്ട​ത്തി​ന്റെ​യും ബാ​ക്കി​പ​ത്രം. മു​ന്നി​ലു​ണ്ടാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​നെ മ​റി​ക​ട​ക്കാ​ന്‍ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ളാ​യ നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട് മു​ത​ല്‍ വ​ള്ളു​വ​മ്പ്രം വ​രെ ദേ​ശീ​യ​പാ​ത​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം പ​തി​വാ​ണ്. മോ​ങ്ങം, കൊ​ണ്ടോ​ട്ടി, പു​ളി​ക്ക​ല്‍, രാ​മ​നാ​ട്ടു​ക​ര തു​ട​ങ്ങി തി​ര​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളി​ല്‍ പോ​ലും നി​ര​ത്തി​ല്‍ വേ​ഗം കു​റ​ക്കാ​ത്ത സ്വ​കാ​ര്യ ബ​സു​ക​ളോ​ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി​യും മ​ത്സ​രി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന്‍ പ​ന്താ​ടു​ന്ന സ്ഥി​തി​യാ​ണു​ണ്ടാ​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്, മ​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് വ​രു​ന്ന സ്വ​കാ​ര്യ, കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍ വ​ള്ളു​വ​മ്പ്രം മു​ത​ല്‍ കോ​ഴി​ക്കോ​ട് വ​രെ​യും തി​രി​ച്ചും ചീ​റി​പ്പാ​യു​മ്പോ​ള്‍ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​മാ​റി​യി​ല്ലെ​ങ്കി​ല്‍ അ​പ​ക​ടം ഉ​റ​പ്പാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ചെ​റു വാ​ഹ​ന​ങ്ങ​ളു​മാ​ണ് ഈ ​ഭീ​ക​ര​ത​ക്ക് പ​ല​പ്പോ​ഴും ഇ​ര​യാ​കു​ന്ന​ത്.

ചെ​റി​യ സ​മ​യ​ത്തി​ന്റെ ഇ​ട​വേ​ള​ക​ളാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളെ മ​ത്സ​ര​യോ​ട്ട​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​തെ​ങ്കി​ല്‍ സ​മ​യ​നി​ഷ്ഠ തീ​രെ പാ​ലി​ക്കാ​തെ​യെ​ത്തു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളും ഇ​തേ രീ​തി​യി​ല്‍ വേ​ഗ​നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ഓ​ടു​മ്പോ​ള്‍ ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് യാ​ത്ര​ക്കാ​ര്‍ ല​ക്ഷ്യ​സ്ഥ​ല​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ സ്വ​കാ​ര്യ ബ​സു​ക​ളെ​യെ​ന്ന പോ​ലെ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളും പാ​ലി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യി​ട്ടും പ​രി​ശോ​ധ​ന​യോ ഇ​ട​പെ​ട​ലോ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്നി​ല്ല. റോ​ഡി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പൊ​ലീ​സ് ബ​സു​ക​ളെ പ​രി​ഗ​ണി​ക്കാ​റേ​യി​ല്ല. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ പ​രി​ശോ​ധ​ന​യും ദേ​ശീ​യ​പാ​ത​യി​ല്‍ നാ​മ​മാ​ത്ര​മാ​ണ്. ഇ​തും മ​ത്സ​ര​യോ​ട്ട​ത്തി​ന്റെ ആ​ക്കം കൂ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentKSRTC busKozhikode-Palakkat national highway
News Summary - KSRTC bus in Kozhikode-Palakkat national highway
Next Story