Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകോ​ഴി​ക്കോ​ട് -...

കോ​ഴി​ക്കോ​ട് - പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത: സീബ്ര ലൈന്‍ മായുന്നു, വലഞ്ഞ് കാല്‍നടയാത്രക്കാര്‍

text_fields
bookmark_border
കോ​ഴി​ക്കോ​ട് - പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത: സീബ്ര ലൈന്‍ മായുന്നു, വലഞ്ഞ് കാല്‍നടയാത്രക്കാര്‍
cancel
camera_alt

കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ന്‍ഡി​ന് മു​ന്നി​ലെ മാ​ഞ്ഞ സീ​ബ്ര ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​ർ

കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട് - പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലെ സീ​ബ്ര ലൈ​നു​ക​ള്‍ അ​വ്യ​ക്ത​മാ​കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ വ​ല​ക്കു​ന്നു. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും തി​ര​ക്കേ​റി​യ അ​ങ്ങാ​ടി​ക​ളി​ലും റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ യാ​ത്ര​ക്കാ​ര്‍ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ല​ട​ക്കം മാ​ഞ്ഞു​മോ​യ സീ​ബ്ര ലൈ​നു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി വൈ​കു​ക​യാ​ണ്. എ​വി​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ണ​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് യാ​ത്ര​ക്കാ​ര്‍.

കാ​ല​വ​ര്‍ഷം ശ​ക്തി​യാ​ർ​ജി​ച്ച​തോ​ടെ ഐ​ക്ക​ര​പ്പ​ടി മു​ത​ല്‍ പൂ​ക്കോ​ട്ടൂ​ര്‍ വ​രെ റോ​ഡി​ല്‍ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ക​യാ​ണ്. മ​ഴ​യി​ല്‍ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ൻ പോ​ലു​മാ​കാ​തെ​യാ​ണ് വാ​ഹ​ന സ​ഞ്ചാ​രം. ഇ​തി​നി​ട​യി​ല്‍ അ​മി​ത വേ​ഗ​ത്തി​ലെ​ത്തു​ന്ന സ്വ​കാ​ര്യ, കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളും ലോ​റി​ക​ളും മ​റ്റും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​മ്പോ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രു​ടെ കാ​ല്‍ന​ട​യാ​ത്ര അ​പ​ക​ട മു​ന​മ്പി​ലാ​ണ്. കൊ​ണ്ടോ​ട്ടി കു​റു​പ്പ​ത്ത്, 17ാം മൈ​ല്‍, പു​ളി​ക്ക​ല്‍, മൊ​റ​യൂ​ര്‍, മോ​ങ്ങം, അ​റ​വ​ങ്ക​ര, പൂ​ക്കോ​ട്ടൂ​ര്‍ മേ​ഖ​ല​ക​ളി​ലാ​ണ് പ്ര​ശ്‌​നം രൂ​ക്ഷം.

ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ദേ​ശീ​യ​പാ​ത​യി​ല്‍ സീ​ബ്ര​ലൈ​ന്‍ ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ എ​ട​വ​ണ്ണ​പ്പാ​റ റോ​ഡ് ജ​ങ്ഷ​ന്‍, അ​രീ​ക്കോ​ട് റോ​ഡ് ജ​ങ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ്. ദേ​ശീ​യ പാ​ത​യോ​ര​ത്തെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍ക്കി​ങ്ങും വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്നെ​ങ്കി​ലും ദേ​ശീ​ യ​പാ​ത വി​ഭാ​ഗം ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zebra linemalappuramKozhikode Palakkad national highway
News Summary - Kozhikode - Palakkad national highway: Zebra line are disappears
Next Story