Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകൊണ്ടോട്ടി താലൂക്ക്...

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയെ സ്പെഷാലിറ്റി ആശുപത്രിയാക്കണം; എം.എൽ.എ മന്ത്രിയുമായി ചർച്ച നടത്തി

text_fields
bookmark_border
കൊണ്ടോട്ടി താലൂക്ക് ആശുപത്രിയെ സ്പെഷാലിറ്റി ആശുപത്രിയാക്കണം; എം.എൽ.എ മന്ത്രിയുമായി ചർച്ച നടത്തി
cancel
camera_alt

ആ​ർ​ദ്രം മി​ഷ​നി​ൽ കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ടി.​വി. ഇ​ബാ​ഹിം എം.​എ​ൽ.​എ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

കൊ​ണ്ടോ​ട്ടി: ആ​ർ​ദ്രം മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി 27 ആ​ശു​പ​ത്രി​ക​ളെ സ​മ്പൂ​ർ​ണ സ്പെ​ഷാ​ലി​റ്റി കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ടി.​വി. ഇ​​ബ്രാ​ഹിം എം.​എ​ൽ.​എ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്​ നി​വേ​ദ​നം ന​ൽ​കി.

കോ​ഴി​ക്കോ​ട്, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കി​ടെ​യു​ള്ള ഏ​ക താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​ണി​ത്. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​െൻറ ര​ണ്ട് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സ്ഥി​തി ചെ​യ്യു​ന്ന റ​ഫ​റ​ൽ ആ​ശു​പ​ത്രി​യു​മാ​ണി​ത്. ആ​രോ​ഗ്യ വ​കു​പ്പി​നോ​ട് റി​പ്പോ​ർ​ട്ട് ചോ​ദി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി.

ജി​ല്ല​യി​ല്‍ തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, വ​ണ്ടൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, അ​രീ​ക്കോ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വ​യാ​ണ് സ​മ്പൂ​ര്‍ണ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളാ​യി ഉ​യ​ര്‍ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kondotty Taluk Hospital
News Summary - Kondotty Taluk Hospital should be made a specialty hospital; The MLA held discussions with the Minister
Next Story