Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകൊ​ണ്ടോ​ട്ടി...

കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ന​വീ​ക​ര​ണത്തിന് തു​ട​ക്കം

text_fields
bookmark_border
hospital
cancel
camera_alt

കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ ന​വീ​ക​ര​ണ ഉ​ദ്ഘാ​ട​നം ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ

നി​ര്‍വ​ഹി​ക്കു​ന്നു

കൊ​ണ്ടോ​ട്ടി: കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ലെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ക്ക് തു​ട​ക്ക​മാ​യി. നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യാ​ണ് ആ​രം​ഭി​ച്ച​ത്. ബ​ജ​റ്റി​ലെ പ്ലാ​ന്‍ ഫ​ണ്ടി​ല്‍നി​ന്ന് അ​നു​വ​ദി​ച്ച 1.13 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള ന​വീ​ക​ര​ണം ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലി​ഫ്റ്റ്, റാ​മ്പ്, പു​തി​യ ഹാ​ളു​ക​ള്‍ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്നു​ണ്ട്. ആ​ശു​പ​ത്രി​ക്ക് കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 44 കോ​ടി രൂ​പ ചെ​ല​വി​ല്‍ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം ഒ​രു​ക്കു​ന്ന പ​ദ്ധ​തി​ക്ക് ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​നു​വ​ദി​ച്ച ഡെ​ന്റ​ല്‍ യൂ​നി​റ്റി​ലേ​ക്ക് ഡോ​ക്ട​റു​ടെ​യ​ട​ക്കം മൂ​ന്ന് ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്നും എം.​എ​ല്‍.​എ അ​റി​യി​ച്ചു. ഈ ​വി​ഭാ​ഗ​ത്തി​ല്‍ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​വും ഒ​രു​ക്കാ​ൻ 60 ല​ക്ഷം രൂ​പ​യും സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സി.​ടി. ഫാ​ത്തി​മ​ത്ത് സു​ഹ്‌​റാ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ​ന്‍ സ​നൂ​പ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ബീ​ന പു​തി​യ​റ​ക്ക​ല്‍, എ. ​മൊ​യ​തി​ന്‍ അ​ലി, അ​ഷ്‌​റ​ഫ് മ​ടാ​ന്‍, റം​ല കൊ​ട​വ​ണ്ടി, കൗ​ണ്‍സി​ല​ര്‍ സാ​ലി​ഹ് കു​ന്നു​മ്മ​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​സു​ജാ​ത, ഡോ. ​ബാ​ബു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kondotti Taluk Hospital
News Summary - Kondotti Taluk Hospital Start of renovation
Next Story