Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_right...

കൊ​ള​പ്പു​റം-​കൊ​ണ്ടോ​ട്ടി റോ​ഡ് റീ ​ടാ​റി​ങ് പാ​തി​വ​ഴി​യി​ലി​ട്ട​ത് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു

text_fields
bookmark_border
കൊ​ള​പ്പു​റം-​കൊ​ണ്ടോ​ട്ടി റോ​ഡ് റീ ​ടാ​റി​ങ് പാ​തി​വ​ഴി​യി​ലി​ട്ട​ത് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു
cancel
camera_alt

കൊ​ള​പ്പു​റം-​കൊ​ണ്ടോ​ട്ടി റോ​ഡി​ൽ ഒ​രു ഭാ​ഗ​ത്ത് മാ​ത്രം ടാ​റി​ങ് ന​ട​ത്തി​യ നി​ല​യി​ൽ

തി​രൂ​ര​ങ്ങാ​ടി: കൊ​ള​പ്പു​റം-​കൊ​ണ്ടോ​ട്ടി സം​സ്ഥാ​ന​പാ​ത റീ ​ടാ​റി​ങ് പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യ​ത് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു. റോ​ഡി​ലെ ടാ​റി​ങ് ഒ​രു ഭാ​ഗ​ത്ത് മാ​ത്രം ചെ​യ്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.

ടാ​റി​ങ് ചെ​യ്ത് ഏ​റ്റ​കു​റ​ച്ചി​ൽ കാ​ര​ണം ഇ​രു​ച​ക്ര വാ​ഹ​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു. മൂ​ന്ന് ഇ​ഞ്ച് വ​രെ ഉ​യ​രം കൂ​ടി​യ​ത് കൊ​ണ്ട് വാ​ഹ​ന​ങ്ങ​ൾ സൈ​ഡ് കൊ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഈ ​ഏ​റ്റ​ക്കു​റ​ച്ചി​ൽ കാ​ര​ണം ദി​ശ തെ​റ്റി വ​ന്ന വാ​ഹ​നം കാ​ര​ണം ഒ​രു കാ​ർ ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ​രി​കി​ലെ വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ചി​രു​ന്നു.

റോ​ഡ് മു​റി​ച്ചു​ന​ട​ക്കു​ന്ന കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​ത് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ ര​ണ്ടാ​ഴ്ച​യോ​ള​മാ​യി റോ​ഡ് പ​ണി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു ഭാ​ഗം ഉ​യ​ർ​ത്തി​യ റോ​ഡി​ന്‍റെ മ​റു​ഭാ​ഗ​വും സ​മ​നി​ര​പ്പാ​ക്കി പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Tarringaccident
News Summary - kolappuram-kondotty road retarring in half way causes accidents
Next Story