കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ട ദിവസം കാണാതായ സി.െഎ.എസ്.എഫ് ബൈക്ക് തിരികെ കിട്ടി.
രക്ഷാപ്രവർത്തനത്തിനിടെ ആരോ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനാണ് ബൈക്ക് ഉപയോഗിച്ചത്. സി. െഎ.എസ്.എഫ് എ.എസ്.െഎ അജിത് സിങിെൻറ ഒൗദ്യോഗിക ബൈക്കാണ് വെള്ളിയാഴ്ച രാത്രി കാണാതായത്. അടുത്ത ദിവസം ഉച്ചയോടെ തിരികെയെത്തിച്ചതായി സി.െഎ.എസ്.എഫ് അധികൃതർ വ്യക്തമാക്കി.
അഞ്ച് വർഷമായി കരിപ്പൂരിൽ ജോലി ചെയ്യുന്ന അജിത് സിങാണ് അപകട വിവരം എയർപോർട്ട് കൺട്രോൾ റൂമിലും സി.െഎ.എസ്.എഫ് ബാരക്കിലും അറിയിച്ചത്.
അപകടം നടന്നയുടൻ നാട്ടുകാരടക്കം കുറച്ചുപേർ മാത്രമാണ് രക്ഷാപ്രവർത്തനത്തിന് ഉണ്ടായിരുന്നത്. അപകടസമയത്തെ ഇടപെടലിനും നിരവധി പേരുെട ജീവൻ രക്ഷിച്ചതിനും ഡെപ്യൂട്ടി കമാൻഡൻറ് എ.വി. കിഷോർ കുമാർ, എ.എസ്.െഎമാരായ അജിത് സിങ്, മംഗൽ സിങ് എന്നിവർക്ക് സി.െഎ.എസ്.എഫ് ഡയറക്ടർ ജനറൽ രാജേഷ് രഞ്ജൻ ആദരപത്രം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.