കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനാപകടത്തിൽ രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെ കുടുംബത്തിന് സമസ്തയുടെ കൈത്താങ്ങ്.
കോരിച്ചൊരിയുന്ന മഴയും കോവിഡ് വ്യാപനവും വകവെക്കാതെ ദുരന്തവേളയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ക്വാറൻറീന് കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ കുടുംബങ്ങള്‍ക്കാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സഹായം നല്‍കിയത്. 200 കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കി.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
സമസ്ത കേരള മദ്റസ മാനേജ്മെൻറ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുല്ല കൊട്ടപ്പുറം, മാനേജര്‍ കെ. മോയിന്‍കുട്ടി, കോടങ്ങാട് മഹല്ല് പ്രസിഡൻറ് എം. അബൂബക്കര്‍ ഹാജി, കെ.കെ. മൂസക്കുട്ടി ഫൈസി, കെ. ഹംസക്കോയ ചേളാരി, കല്ലില്‍ മുഹമ്മദാജി, സി. മുഹമ്മദ് ബാവ, കെ. മുഹമ്മദ് അനീസ്, എം.കെ. അഷ്കര്‍, എം.കെ. ശറഫുദ്ദീന്‍, സി. സൈദലി, കോട്ട അബ്ദുല്‍ അസീസ് എന്നിവർ സംബന്ധിച്ചു.
ക്വാറൻറീൻ സെൻററിലേക്ക് അവശ്യസാധനങ്ങൾ നൽകി
കൊണ്ടോട്ടി: വെൽഫെയർ പാർട്ടി മേലങ്ങാടി യൂനിറ്റ് കരിപ്പൂർ വിമാന ദുരന്തത്തിൽ സന്നദ്ധ പ്രവർത്തനം നടത്തിയ വോയ്സ് ഓഫ് മേലങ്ങാടി പ്രവർത്തകർ കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി, ക്വാറൻറീനിലിരിക്കുന്ന സെൻററിലേക്ക് പ്രാഥമിക കാര്യങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ, യൂനിറ്റ് ട്രഷറർ ചെമ്പൻ അഷ്റഫ്, വോയ്സ് ഓഫ് മേലങ്ങാടി പ്രവർത്തകരായ കുറാമ്പുറം ബാവു, വി.കെ. റഷീദ്, ആസിഫ് ആലുങ്ങൽ എന്നിവരെ ഏൽപിച്ചു
കൊണ്ടോട്ടി: കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ സന്നദ്ധ പ്രവർത്തകരെ കേരള ടെക്സ്ൈറ്റൽ ഗാർമെൻറ്സ് ഡീലേഴ്സ് വെൽെഫയർ അസോസിയേഷൻ ജില്ല കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. കൊടുക്കര പി.പി.എം.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ് ചമയം ബാപ്പു ക്യാമ്പ് കോഓഡിനേറ്റർ പി.വി. ലത്തീഫിന് മലപ്പുറം ജില്ല ടെക്സ്ൈറ്റൽ അസോസിയേഷെൻറ കിറ്റുകൾ കൈമാറി. ജന. സെക്രട്ടറി മുസ്തഫ ശാദി, പ്രീതി സിറാജ്, കെ.എം.ടി. മാലിക്, ചേലാസ് ശരീഫ്, നൗഷാദ് പ്രീതി, മോണിക്ക ഫിറോസ് എന്നിവർ പങ്കെടുത്തു.