ദേശീയപാതയിൽ വെള്ളം കയറി; കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയിൽ ഗതാഗതം മുടങ്ങി
text_fieldsപെരിയമ്പലം അങ്ങാടിയിൽ വെള്ളം കയറിയപ്പോൾ
കൊണ്ടാട്ടി (മലപ്പുറം): കനത്ത മഴയിൽ കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയിൽ ദേശീയ പാതയിൽ മിക്കയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പുളിക്കൽ, പെരിയമ്പലം, ഐക്കരപ്പടി, തുറക്കൽ തുടങ്ങിയ ഭാഗത്തെല്ലാം റോഡിൽ വെള്ളം കയറിയിട്ടുണ്ട്.
രാവിലെ മുതൽ നിരവധി വാഹനങ്ങൾ ഈ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്നു. രാമനാട്ടുകര ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ കാക്കഞ്ചേരി, ചേളാരി ഭാഗങ്ങളിലൂടെയാണ് പോകുന്നത്.
തോടുകൾ പലതും നിറഞ്ഞൊഴുകുന്നുണ്ട്. നിരവധി വീടുകളിൽ വെള്ളം കയറി. ചെറുകാവ് പഞ്ചായത്തിൽ നിരവധി ഭാഗങ്ങളിൽ വീടുകൾക്കും നാശനഷ്ടമുണ്ട്.
ശക്തമായി മഴ തുടരുന്നതിനാൽ ഈ ഭാഗങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പുളിക്കൽ ബി.എം ആശുപത്രിയിലും വെള്ളം കയറി.
പുളിക്കൽ ബി.എം ഹോസ് പിറ്റലിൽ വെള്ളം കയറിയപ്പോൾ
പുളിക്കൽ അങ്ങാടി വെള്ളത്തിലായപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

