Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightമാലിന്യസമാഹരണത്തിനിടെ...

മാലിന്യസമാഹരണത്തിനിടെ കിട്ടിയ സ്വർണാഭരണം ഉടമക്ക് കൈമാറി ഹരിതകർമ സേന

text_fields
bookmark_border
മാലിന്യസമാഹരണത്തിനിടെ കിട്ടിയ സ്വർണാഭരണം ഉടമക്ക് കൈമാറി ഹരിതകർമ സേന
cancel
camera_alt

മാ​ലി​ന്യ​സ​മാ​ഹ​ര​ണ​ത്തി​നി​ടെ കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ള്‍

ഉ​ട​മ​സ്ഥ​ര്‍ക്ക് കൈ​മാ​റു​ന്നു

കൊണ്ടോട്ടി: മാലിന്യസമാഹരണത്തിനിടെ കിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ച് കൊണ്ടോട്ടിയില്‍ വീണ്ടും നഗരസഭ ഹരിതകർമസേനാംഗങ്ങളുടെ മാതൃക. വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിനിടെ കുറുപ്പത്തെ സ്വകാര്യ സ്ഥാപനത്തിനു മുന്നില്‍നിന്നാണ് രണ്ട് പവനോളം വരുന്ന സ്വർണമാല ലഭിച്ചത്. ഇത് ഉടമസ്ഥരെ കണ്ടെത്തി തിരിച്ചേൽപിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് തൊഴിലാളികള്‍.

ഹരിതകർമ സേനാംഗങ്ങളായ സിന്ധു, ബിന്ദു, രേഷ്മ എന്നിവര്‍ ആഭരണം കിട്ടിയയുടന്‍ നടത്തിയ അവസരോചിതമായ ഇടപെടലാണ് ഫലംകണ്ടത്. മൂവരും വിവരം കൊണ്ടോട്ടി നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയും മാല ഏൽപിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആഭരണത്തിന്റെ യഥാര്‍ഥ ഉടമകളെ കണ്ടെത്തിയത്. നേരത്തേയും മാലിന്യങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ച സ്വർണാഭരണം ഉടമക്ക് തിരിച്ചേൽപിച്ച് ഹരിതകർമസേനാംഗങ്ങള്‍ മാതൃകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Garbage collectiongold jewelleryHarithaKarma Sena
News Summary - Harithakarma Sena hands over gold jewellery found during garbage collection to its owner
Next Story