Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightപ്രസവത്തെ തുടർന്ന്...

പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിൽ കഴിയുന്ന യുവതിക്ക് സർക്കാർ ചികിത്സാസഹായം നൽകണം –എം.എൽ.എ

text_fields
bookmark_border
tv Ibrahim Mla
cancel
camera_alt

അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന പ്ര​മീ​ള​യെ ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ക്കു​ന്നു

കൊ​ണ്ടോ​ട്ടി: പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് ഒ​മ്പ​ത് മാ​സ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​ക്ക് സ​ർ​ക്കാ​ർ ചി​കി​ത്സാ​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ൽ.​എ. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം​ന​ൽ​കി​യ മു​തു​വ​ല്ലൂ​ർ സ്വ​ദേ​ശി പ്ര​മീ​ള​യാ​ണ് (28) അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത്.

അ​ന​സ്‌​തേ​ഷ്യ ന​ൽ​കി​യ​തി​ലെ പി​ഴ​വാ​ണ് യു​വ​തി​യു​ടെ ദു​ര​വ​സ്ഥ​ക്ക്​ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ലാ​ബ് ടെ​ക്‌​നീ​ഷ്യ​നാ​യി​രു​ന്നു പ്ര​മീ​ള. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 26നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ടു​ത്ത ദി​വ​സം യു​വ​തി പ്ര​സ​വി​ച്ചു.

വ​യ​റ്റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ചി​ട്ടു​ണ്ടെ​ന്നും ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നും അ​ന​സ്‌​തേ​ഷ്യ ന​ൽ​കു​ന്ന​തി​ന് ഒ​പ്പി​ട്ടു​ന​ൽ​ക​ണ​മെ​ന്നും രാ​ത്രി 12ന് ​ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി. തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു​മാ​സം ചി​കി​ത്സ​ചെ​യ്‌​തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ കൈ​കാ​ലു​ക​ൾ പി​റ​കി​ലേ​ക്ക് ചു​രു​ണ്ടു​വ​ള​യു​ക​യും ക​ണ്ണി​െൻറ ച​ല​ന​ശേ​ഷി ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്തു. 15 ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സ​ക്ക് ചെ​ല​വാ​യി.

യു​വ​തി​ക്ക് അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​മെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tv ibrahim mla
Next Story