കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട
text_fieldsനജീബ്
കൊണ്ടോട്ടി: അനധികൃത സ്വര്‍ണക്കടത്തിന് ശ്രമിച്ച യാത്രികന് കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി വടക്കെ ചാലിക്കര വീട്ടില്‍ നജീബിനെയാണ് (29) പിടികൂടിയത്. എയര്‍ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പൊലീസിന്റെ ഇടപെടല്‍.
അബൂദബിയില്‍ നിന്നെത്തിയ നജീബ് 403 ഗ്രാം സ്വര്‍ണമിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രികനെ ടെര്‍മിനലിന് പുറത്ത് സംശയത്തിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എക്സ്റേ പരിശോധനയില്‍ വയറിനകത്ത് രണ്ട് ക്യാപ്സ്യൂളുകള് കണ്ടെടുക്കുകയായിരുന്നു.

