Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightവിമാന യാത്രികനെ...

വിമാന യാത്രികനെ തട്ടിക്കൊണ്ടുപോകൽ: പിന്നില്‍ സ്വര്‍ണക്കടത്ത്​ സംഘമെന്ന് പൊലീസ്​

text_fields
bookmark_border
police
cancel

കൊ​ണ്ടോ​ട്ടി: ഗ​ൾ​ഫി​ൽ​നി​ന്നെ​ത്തി​യ വി​മാ​ന യാ​ത്രി​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന്​ പി​ന്നി​ല്‍ സ്വ​ര്‍ണ​ക്ക​ട​ത്ത്​ സം​ഘ​മെ​ന്ന് പൊ​ലീ​സ്. സം​ഘം വി​ട്ട​യ​ച്ച​യാ​ള്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ​ത്തി. പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യും ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നും ക​രി​പ്പൂ​ര്‍ പൊ​ലീ​സ് പ​റ​ഞ്ഞു.

ദു​ബൈ​യി​ല്‍നി​ന്നെ​ത്തി​യ പേ​രാ​മ്പ്ര സ്വ​ദേ​ശി​യാ​യ 52കാ​ര​ന്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ ടാ​ക്സി കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ഉ​ണ്യാ​ല്‍ പ​റ​മ്പി​ല്‍ ത​ട​ഞ്ഞു​നി​ര്‍ത്തി മ​റ്റൊ​രു കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ദു​ബൈ​യി​ല്‍നി​ന്ന് ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ സ്വ​ര്‍ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ സം​ഭ​വ​മെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. കൊ​ണ്ടു​വ​ന്ന സ്വ​ര്‍ണം ക​രി​പ്പൂ​രി​ല്‍ ക​സ്​​റ്റം​സ് പി​ടി​കൂ​ടി​യെ​ന്നാ​ണ് ഇ​യാ​ള്‍ പ​റ​ഞ്ഞ​ത്. സ്വ​ര്‍ണം അ​ന്വേ​ഷി​ച്ച്, ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ര്‍ദി​ക്കു​ക​യും ചെ​യ്തു. ക​ണ്ണു​കെ​ട്ടി​യ​തി​നാ​ല്‍ സ​ഞ്ച​രി​ച്ച സ്ഥ​ലം വ്യ​ക്ത​മാ​യി​ല്ലെ​ന്നാ​ണ് ഇ​യാ​ള്‍ പൊ​ലീ​സി​ന് മൊ​ഴി ന​ല്‍കി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ഇ​യാ​ൾ ക​യ​റി​യ പ്രീ ​പെ​യ്ഡ് ടാ​ക്സി കാ​ര്‍ ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ലാ​ണ് ക​രി​പ്പൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ര്‍ ഇ​യാ​ളെ വീ​ടി​ന് സ​മീ​പം ഇ​റ​ക്കി​വി​ട്ട് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ശേ​ഷം ക​രി​പ്പൂ​ര്‍ സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യാ​ണ് മൊ​ഴി ന​ല്‍കി​യ​ത്.

Show Full Article
TAGS:kidnapping expatriate kidnapped gold smugglers 
News Summary - flight passenger's kidnapping; police says gold smugglers behind it
Next Story