Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightഭക്ഷ്യസുരക്ഷ ഓഫിസര്‍...

ഭക്ഷ്യസുരക്ഷ ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ്: കളമശ്ശേരി സ്വദേശി കൊ​ണ്ടോ​ട്ടിയിൽ അറസ്​റ്റില്‍

text_fields
bookmark_border
ഭക്ഷ്യസുരക്ഷ ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ്: കളമശ്ശേരി സ്വദേശി കൊ​ണ്ടോ​ട്ടിയിൽ അറസ്​റ്റില്‍
cancel
camera_alt

പ്ര​സാ​ദ്

കൊ​ണ്ടോ​ട്ടി: ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ര്‍ ച​മ​ഞ്ഞ് ബേ​ക്ക​റി​യി​ല്‍നി​ന്ന്​ പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി​യെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. എ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി എ​ല്ലൂ​ര്‍ റോ​ഡി​ല്‍ ശ്രീ​ദ​ര്‍ശ​ന്‍ ഹൗ​സി​ല്‍ പ്ര​സാ​ദാ​ണ്​ (69) അ​റ​സ്​​റ്റി​ലാ​യ​ത്.

കി​ഴി​ശ്ശേ​രി​യി​ലെ ബേ​ക്ക​റി​യി​ല്‍നി​ന്ന്​ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ർ ച​മ​ഞ്ഞ് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ക്ക​വെ ക​ട​ക്കാ​ര​ന് സം​ശ​യം തോ​ന്നി​യ​തോ​ടെ ത​ട​ഞ്ഞു​െ​വ​ച്ച് പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​ത​വ​ണ​യാ​യി 2,500ത്തോ​ളം രൂ​പ ഇ​യാ​ള്‍ ക​ട​ക്കാ​ര​നി​ല്‍നി​ന്ന്​ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​തി സ​മാ​ന​ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ചെ​റി​യ തു​ക​യാ​ണ് ഇ​യാ​ള്‍ ക​ട​ക്കാ​രി​ല്‍നി​ന്ന്​ ആ​വ​ശ്യ​പ്പെ​ടാ​റു​ള്ള​ത്. അ​തി​നാ​ല്‍ ആ​രും പ​രാ​തി​പ്പെ​ടാ​റി​ല്ല. ഇ​തു​മു​ത​ലെ​ടു​ത്ത് വ്യാ​പ​ക തോ​തി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു. കൊ​ണ്ടോ​ട്ടി ഇ​ൻ​സ്​​പെ​ക്​​ട​ർ കെ.​എം. ബി​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondotty#police
Next Story